വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20160105

Effective parenting vattekkad



വട്ടേക്കാട് വാട്സ് അപ്പ് കൂട്ടായ്മയിൽ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് നടന്ന ചർച്ചയിൽ ഉയർന്ന് വന്ന ഒരു അഭിപ്രായമായിരുന്നു 'ഈ വിഷയത്തിൽ കുട്ടികളെക്കാൾ രക്ഷിതാക്കൾക്കാണ് ആദ്യം ബോധവൽകരണം നൽകേണ്ടത്' എന്നത്.

കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കളുടെ ഇടപെടലുകള്‍ക്ക് കാര്യമായ പങ്കുണ്ട്. കുട്ടികളുടെ പഠന വൈകല്യങ്ങൾക്കും സ്വഭാവദൂഷ്യങ്ങൾക്കും പലപ്പോഴും മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള ചെറിയ പിഴവുകൾ പോലും കാരണമാകാറുണ്ട്. അതിൻറെ യാഥാർത്ഥ്യവും വസ്തുതകളും മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി വട്ടേക്കാട് വാട്സ്അപ്പ് കൂട്ടായ്മ "ഇഫക്ടീവ് പാരൻറിംഗ് " എന്ന വിഷയത്തിൽ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്.

2016 ജനുവരി 03 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് വട്ടേക്കാട് സ്കൂളിൽ വെച്ച് നടക്കുന്ന സെമിനാറിന് പ്രമുഖ കൗൺസിലറും സൈക്കോളജിസ്റ്റുമായ ജ:അബ്ദുൽ ഖാദർ MA നേതൃത്വം നൽകുന്നു.

അതിനോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗം ബഹു: പഞ്ചായത്ത് പ്രസിഡണ്ട് PM മുജീബ് സാഹിബ് ഉൽഘാടനം നിർവ്വഹിക്കുന്നതും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാനും വട്ടേക്കാട് കുടിവെള്ള പദ്ധതി സമിതി ചെയർമാനുമായ ജനാബ് MA അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിക്കുന്നതുമാണ്. തദവസരത്തിൽ വട്ടേക്കാട് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻറെ പ്രഖ്യാപനവും കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടത്തപ്പെടുന്നു.
നിങ്ങൾ ഏവരെയും ഈ പരിപടിയിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുകയാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍