Posted on: 22 Jun 2015
.-ഓളം കുടിവെള്ള ടാപ്പുകള്‍, വെള്ളക്കരം ഇനത്തില്‍ 2,49,375 രൂപ
ചാവക്കാട് : മഴയെത്തിയിട്ടും മൂന്നുഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ട കടപ്പുറം പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ല. വാട്ടര്‍ അതോറിറ്റി അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥയാണ് കാരണം. കനോലി കനാല്‍, ചേറ്റുവ പുഴ, അറബിക്കടല്‍ എന്നിവയാല്‍ മൂന്ന് ഭാഗവും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടപ്പുറം പഞ്ചായത്ത്.
ശുദ്ധജലസ്രോതസ്സുകള്‍ വളരെ വിരളമാണ് ഇവിടെ. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ചേര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 570-ഓളം കുടിവെള്ള വിതരണ ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്്. വെള്ളക്കരം ഇനത്തില്‍ 2,49,375 രൂപ വാട്ടര്‍ അതോറിറ്റിക്ക് മാസംതോറും നല്‍കുന്നുമുണ്ട്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത് പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിര്‍ത്തി മുതല്‍ തൊട്ടാപ്പ് വരെയും വടക്കുകിഴക്ക് അതിര്‍ത്തി മുതല്‍ മാട്ടുമ്മല്‍ വരെയുമാണ്.
പൈപ്പുകളിലൂടെ സ്ഥിരമായി വെള്ളം ലഭിച്ചാല്‍ ദൈനംദിന ആവശ്യങ്ങള്‍ നടക്കും. പലപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലോ, ആഴ്ചയില്‍ ഒരിക്കലോ ആണ് വെള്ളം എത്തുന്നത്. മണിക്കൂറുക്കള്‍ക്കകം അത് നിലയ്ക്കുകയും ചെയ്യും. കുടിവെള്ളത്തിനായി പൈപ്പുകള്‍ക്കരികില്‍ കാത്തിരിക്കുന്ന സ്ത്രീകള്‍ പതിവുകാഴ്ചയാണ്. അഞ്ചങ്ങാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു കിണറും സമീപത്ത് ടാങ്കുമുണ്ട്. അതുപോലെ തന്നെ വില്ലേജ് ഓഫീസ് അങ്കണത്തിലും കിണറും ടാങ്കുമുണ്ട്. ഇവ രണ്ടും പഞ്ചായത്തിന്റെ സ്വന്തം പദ്ധതികളാണ്. അടിതിരുത്തി, കറുകമാട്, വട്ടേക്കാട്, അഞ്ചങ്ങാടി ആസ്പത്രി, പുതിയങ്ങാടി അഴിമുഖം എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നും വെള്ളം പമ്പ് ചെയ്യുന്നത്. ഭൂനിരപ്പില്‍നിന്ന് രണ്ടും മൂന്നും അടി ആഴത്തില്‍ കുഴിയുണ്ടാക്കി അവയില്‍ കുടങ്ങള്‍ ഇറക്കിവെച്ചാണ് വെള്ളം പിടിക്കുന്നത്. മരക്കമ്പുകള്‍ പൈപ്പുകളില്‍ തിരുകിക്കയറ്റിയാണ് വെള്ളം നിയന്ത്രിക്കുന്നത്.
വെള്ളമെടുക്കാനായി നാട്ടുകാര്‍ വേനല്‍ക്കാലത്ത് കുഴിച്ച കുഴികളില്‍ മഴക്കാലമായപ്പോള്‍ ചെളിവെള്ളം നിറഞ്ഞു. ഇങ്ങനെ കെട്ടിക്കിടക്കുന്ന ചെളിവെള്ളം പൈപ്പുകള്‍വഴി പലപ്പോഴും ലൈന്‍ പൈപ്പിലേയ്ക്ക് കയറും. ഇതോടെ ലൈന്‍ പൈപ്പിലൂടെ വിതരണം ചെയ്യുന്ന മുഴുവന്‍ കുടിവെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. വാട്ടര്‍ അതോറിറ്റി ടാപ്പുകള്‍ നന്നാക്കുന്ന കാര്യത്തില്‍ താത്പര്യമെടുക്കുന്നില്ല. വട്ടേക്കാട് ചുള്ളിപ്പാടത്തേയും, മുനയ്ക്കക്കടവ് അഴിമുഖത്തേയും നിവാസികള്‍ പലപ്പോഴും പുഴവഴി വഞ്ചിതുഴഞ്ഞ് പോയി ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്.
.570-ഓളം കുടിവെള്ള ടാപ്പുകള്‍, വെള്ളക്കരം ഇനത്തില്‍ 2,49,375 രൂപ
ചാവക്കാട് : മഴയെത്തിയിട്ടും മൂന്നുഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ട കടപ്പുറം പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ല. വാട്ടര്‍ അതോറിറ്റി അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥയാണ് കാരണം. കനോലി കനാല്‍, ചേറ്റുവ പുഴ, അറബിക്കടല്‍ എന്നിവയാല്‍ മൂന്ന് ഭാഗവും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കടപ്പുറം പഞ്ചായത്ത്.
ശുദ്ധജലസ്രോതസ്സുകള്‍ വളരെ വിരളമാണ് ഇവിടെ. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ചേര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 570-ഓളം കുടിവെള്ള വിതരണ ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്്. വെള്ളക്കരം ഇനത്തില്‍ 2,49,375 രൂപ വാട്ടര്‍ അതോറിറ്റിക്ക് മാസംതോറും നല്‍കുന്നുമുണ്ട്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത് പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിര്‍ത്തി മുതല്‍ തൊട്ടാപ്പ് വരെയും വടക്കുകിഴക്ക് അതിര്‍ത്തി മുതല്‍ മാട്ടുമ്മല്‍ വരെയുമാണ്.
പൈപ്പുകളിലൂടെ സ്ഥിരമായി വെള്ളം ലഭിച്ചാല്‍ ദൈനംദിന ആവശ്യങ്ങള്‍ നടക്കും. പലപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലോ, ആഴ്ചയില്‍ ഒരിക്കലോ ആണ് വെള്ളം എത്തുന്നത്. മണിക്കൂറുക്കള്‍ക്കകം അത് നിലയ്ക്കുകയും ചെയ്യും. കുടിവെള്ളത്തിനായി പൈപ്പുകള്‍ക്കരികില്‍ കാത്തിരിക്കുന്ന സ്ത്രീകള്‍ പതിവുകാഴ്ചയാണ്. അഞ്ചങ്ങാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു കിണറും സമീപത്ത് ടാങ്കുമുണ്ട്. അതുപോലെ തന്നെ വില്ലേജ് ഓഫീസ് അങ്കണത്തിലും കിണറും ടാങ്കുമുണ്ട്. ഇവ രണ്ടും പഞ്ചായത്തിന്റെ സ്വന്തം പദ്ധതികളാണ്. അടിതിരുത്തി, കറുകമാട്, വട്ടേക്കാട്, അഞ്ചങ്ങാടി ആസ്പത്രി, പുതിയങ്ങാടി അഴിമുഖം എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നും വെള്ളം പമ്പ് ചെയ്യുന്നത്. ഭൂനിരപ്പില്‍നിന്ന് രണ്ടും മൂന്നും അടി ആഴത്തില്‍ കുഴിയുണ്ടാക്കി അവയില്‍ കുടങ്ങള്‍ ഇറക്കിവെച്ചാണ് വെള്ളം പിടിക്കുന്നത്. മരക്കമ്പുകള്‍ പൈപ്പുകളില്‍ തിരുകിക്കയറ്റിയാണ് വെള്ളം നിയന്ത്രിക്കുന്നത്.
വെള്ളമെടുക്കാനായി നാട്ടുകാര്‍ വേനല്‍ക്കാലത്ത് കുഴിച്ച കുഴികളില്‍ മഴക്കാലമായപ്പോള്‍ ചെളിവെള്ളം നിറഞ്ഞു. ഇങ്ങനെ കെട്ടിക്കിടക്കുന്ന ചെളിവെള്ളം പൈപ്പുകള്‍വഴി പലപ്പോഴും ലൈന്‍ പൈപ്പിലേയ്ക്ക് കയറും. ഇതോടെ ലൈന്‍ പൈപ്പിലൂടെ വിതരണം ചെയ്യുന്ന മുഴുവന്‍ കുടിവെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലാകും. വാട്ടര്‍ അതോറിറ്റി ടാപ്പുകള്‍ നന്നാക്കുന്ന കാര്യത്തില്‍ താത്പര്യമെടുക്കുന്നില്ല. വട്ടേക്കാട് ചുള്ളിപ്പാടത്തേയും, മുനയ്ക്കക്കടവ് അഴിമുഖത്തേയും നിവാസികള്‍ പലപ്പോഴും പുഴവഴി വഞ്ചിതുഴഞ്ഞ് പോയി ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. #vattekkad
No comments:
Post a Comment