വാട്ട്സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ച് വരുകയാണ്. എസ്എംഎസ് എന്ന ഏര്‍പ്പാട് തന്നെ ഇല്ലാതാക്കുന്ന രീതിയില്‍ വളരുന്ന വാട്ട്‌സ് ആപ്പ് ഉപയോഗം എന്നാല്‍ സുരക്ഷിതമാണോ, അത്ര സുരക്ഷിതം അല്ലെന്നാണ് സൈബര്‍ സെക്യൂരിറ്റി വൃത്തങ്ങള്‍ പറയുന്നത്. ഇതാ വാട്ട്‌സ്ആപ്പ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍.
1. വാട്ട്‌സ് ആപ്പിന് ലോക്ക് ഇടുക
അതെ നല്ലോരു പാസ് വേര്‍ഡ് ഉപയോഗിച്ച് വാട്ട്‌സ് ആപ്പ് ലോക്ക് ചെയ്യണം. വാട്ട്‌സ് ആപ്പ് നേരിട്ട് അത് ലോക്ക് ചെയ്യാനുള്ള സംവിധാനം നല്‍കുന്നില്ല അതിനാല്‍ ഏതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് ചെയ്യണം. അതിന്റെ തിരഞ്ഞെടുപ്പ് ശ്രദ്ധിച്ച് വേണം.
2. വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍ ഫോട്ടോറോളില്‍ വരുന്നത് ഒഴിവാക്കുക
വാട്ട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകളുടെ സ്വഭാവം നമ്മുക്ക് പ്രവചിക്കാന്‍ സാധിക്കില്ല അതിനാല്‍ തന്നെ നിങ്ങളുടെ ഗാലറിയില്‍ അത് പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഐഫോണില്‍ പ്രൈവസി മാറ്റത്തിലൂടെ ഇത് മാറ്റമെങ്കിലും, എന്നാല്‍ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഒരു തേര്‍ഡ് പാര്‍ട്ടി ഫയല്‍ ആപ്ലികേഷന്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാം.
3. 'ലാസ്റ്റ് സീന്‍' എന്നത് ഒഴിവാക്കുക
നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചലനങ്ങള്‍ കൃത്യമായി അടുത്തയാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം ഒഴിവാക്കാം. അതിനായി പ്രോഫേലില്‍ പ്രൈവസിയില്‍ പോകാം. എന്നിട്ട് ഇത് ടേണ്‍ ഓഫ് ചെയ്യാം.
4.പ്രോഫേല്‍ ചിത്രം നിയന്ത്രണ വിധേയമാക്കുക
നിങ്ങളുടെ പ്രോഫേല്‍ ചിത്രം പലപ്പോഴും ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാട്ട്‌സ്ആപ്പി കിടക്കുക അത് നിങ്ങള്‍ പ്രൈവസി മെനുവില്‍ പോയി കോണ്‍ടാക്റ്റ് ഓണ്‍ലി എന്ന് കിടക്കും.
5.വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ശ്രദ്ധിക്കുക
ഇ-മെയില്‍ വഴിയോ അല്ലാതെയോ വാട്ട്‌സ്ആപ്പ് നിങ്ങളുമായി കോണ്‍ടാക്റ്റ് ചെയ്യില്ല. അതിനാല്‍ തന്നെ പൂര്‍ണ്ണമായും ഫ്രീയായി ലഭിക്കുന്ന ആപ്ലികേഷനില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധയോടെ കാണണം.
6.ഫോണ്‍ നഷ്ടപ്പെട്ടാ വാട്ട്‌സ് ഡീആക്ടീവ് ചെയ്യുക
സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ് ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണം. അതിനായി ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിക്കാം. നിങ്ങള്‍ രണ്ട് നമ്പര്‍ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെങ്കില്‍ അതില്‍ ഒരു നമ്പര്‍ നഷ്ടപ്പെട്ടാലും ഈ രീതി പിന്‍തുടരാം.
7. എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കണം
വാട്ട്‌സ് ആപ്പ് വ്യക്തികള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ആണെങ്കില്‍ വ്യക്തിപരമായ വിഷയങ്ങള്‍ വാട്ട്‌സ്ആപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
No comments:
Post a Comment