വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20140703

സ്റ്റാമ്പില്‍ സ്വന്തം മുഖം; ഇനി എല്ലാവര്‍ക്കും 'മൈസ്റ്റാമ്പ്'


മുന്നൂറ് രൂപയും തിരിച്ചറിയല്‍ കാര്‍ഡുമായി തപാേലാഫീസില്‍ വരാമോ, എന്നാല്‍ നിങ്ങള്‍ക്കും സ്വന്തം മുഖമുള്ള സ്റ്റാമ്പുമായി മടങ്ങാം.




കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മൈസ്റ്റാമ്പ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രത്യേക സ്റ്റാമ്പിന് അവസരമൊരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജനറല്‍ പോസ്റ്റോഫീസ്, കൊല്ലം, എറണാകുളം, കോഴിക്കോട് ഹെഡ്‌പോേസ്റ്റാഫീസുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റാമ്പ് നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.

പണമടയ്ക്കുന്നവര്‍ക്ക് 12 സ്റ്റാമ്പുകളാണ് ലഭിക്കുക. അഞ്ചുരൂപ മുദ്രണംചെയ്ത് ഈ സ്റ്റാമ്പുകള്‍ ഉടന്‍ ലഭിക്കുകയും ചെയ്യും. ഇത് സൂക്ഷിച്ചുവയ്ക്കുകയോ സാധാരണ സ്റ്റാമ്പായി കത്തുകളില്‍ ഉപയോഗിക്കുകയോ ചെയ്യാം. വിനോദസഞ്ചാരികള്‍, വിവാഹം നടത്താന്‍ ഒരുങ്ങുന്നവര്‍, വാര്‍ഷികം ആഘോഷിക്കുന്നവര്‍ തുടങ്ങിയവര്‍ ആവശ്യക്കാരായി എത്തുന്നുണ്ടെന്ന് തപാല്‍വകുപ്പിലെ സ്‌പെഷല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് രശ്മി പറഞ്ഞു.

ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, കോവളം എന്നിവിടങ്ങളിലും മൈസ്റ്റാമ്പ് പദ്ധതിയുടെ കൗണ്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ലോക ഫിലാറ്റലിക് എക്‌സിബിഷനായ 'ഇന്‍ഡിപെക്‌സ്-2011'ലാണ് ഇന്ത്യയില്‍ ആദ്യമായി സ്വന്തം സ്റ്റാമ്പ് പദ്ധതി ആരംഭിച്ചത്. 2014 ഡിസംബറിനകം സംസ്ഥാനത്തെ എല്ലാ ഹെഡ്‌പോേസ്റ്റാഫീസുകളിലും പദ്ധതി തുടങ്ങും. പ്രത്യേക മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകളെ ഇതിനായി ഓരോ കേന്ദ്രത്തിലും നിയോഗിക്കും. എസ്.എം.എസ്. മുതല്‍ വാട്‌സ്ആപ്പും ഫേസ്ബുക്കുമെല്ലാം ഉള്‍പ്പെടുന്ന കൂട്ടായ്മകള്‍ക്കിടയില്‍ എഴുത്തും വായനയും ഓര്‍മ്മിപ്പിക്കാന്‍ മൈസ്റ്റാമ്പിന് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വട്ടേക്കാട്: ആലംപറബ് പള്ളിക്ക് അടുത്തു താമസിക്കുന്ന മുഹമ്മു ക്കാടെ (മന്ദന്‍)ഭാര്യഇയ്യാതുകുട്ടി മരണപെട്ടു. ഖബറടക്കം വട്ടേക്കാട് പള്ളിയില്‍ നടക്കും. മക്കള്‍ കബീര്‍ ഹമീദ്‌ സുബൈര്‍ റസീന സുബൈദ ഉമ്മുകുല്‍സു .മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍