ചാവക്കാട്: ഒരുമനയൂര്‍ മൂന്നാം കല്ലില്‍ പെട്രോള്‍ പമ്പിന്റെ ഓഫീസ് താഴ് തകര്‍ത്ത് കവര്‍ച്ച. 1,06,000 രൂപ കവര്‍ന്നു. കടപ്പുറം ആറങ്ങാടി ചാലില്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പ് ഓഫീസിലാണ് കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ മൂന്നഗ സംഘമാണ് കവര്‍ച്ച ടത്തിയിട്ടുള്ളതെന്ന് ഓഫീസിനു പുറത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
മോഷ്ടാക്കള്‍ ഓഫീസിനകത്ത് കടന്ന് അലമാര കുത്തിതുറന്ന് പണം കവരുന്ന ദൃശ്യങ്ങളും സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് മോഷണം. പുലര്‍ച്ചെ 6.30 ഓടെ പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഉടമയെ വിവരമറിയിച്ചു.
തുടര്‍ന്ന് ചാവക്കാട് സി.ഐ കെ ജി സുരേഷ്, എസ്.ഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഓഫീസിനകത്തും പുറത്തും സ്ഥാപിച്ച സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്. മോഷണ സംഘം ഒരു ബൈക്കില്‍ എത്തുന്നത് മുതല്‍ മോഷണം നടത്തി തിരികെ പോകുന്നത് വരെ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞു.
ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കൈയ്യില്‍ തുണി ചുറ്റി ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്. അലമാര തകര്‍ത്ത് പണം മോഷ്ടിച്ച ശേഷം ഓഫീസിനകത്തെ ക്യാമറ മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പ്പെട്ടു. ഇതോടെ ഇരുമ്പു പാര കൊണ്ട് ക്യാമറ അടിച്ചു തകര്‍ത്തു.
തൃശൂരില്‍ നിന്നും പി ബി ദിശിേന്റെ നേതൃത്വത്തില്‍ നീമ എന്ന നായയുമായി ഡോഗ് സ്ക്വാഡും കെ എസ് ദിശേന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു. രണ്ടു വര്‍ഷം മുന്‍പ് ഈ പമ്പിലെ ജീവനക്കാരനെ തലക്കടിച്ച് പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നിരുന്നു.
No comments:
Post a Comment