കടപ്പുറം അഞ്ചങ്ങാടി സബ്ജിപ്പടിയില്‍ ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കുളങ്ങരകത്ത് റുക്കിയയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന അഞ്ച് അലമാരകള്‍, നാല് കട്ടിലുകള്‍, ടി.വി, ഫ്രിഡ്ജ്, വാഷിംങ് മെഷീന്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പൂര്‍ണമായും കത്തി നശിച്ചു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല, 2,000 രൂപ എന്നിവയും അഗ്ക്കിനിരയായി. രാവിലെ ഏഴോടെ വിറകു പുരയില്‍ നേരിയ തോതില്‍ തീപിടുത്തമുണ്ടായതോടെ വീട്ടുകാര്‍ വീടിനുള്ളില്‍ മുഴുവന്‍ വെള്ളമൊഴിച്ച് വീട് പൂട്ടി തൊട്ടടുത്ത വീട്ടിലേക്ക് പോയി. ഇതിനു ശേഷമാണ് വീണ്ടും തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ പരിസരവാസികളാണ് തീ അണച്ചത്. വിവരമറിഞ്ഞ് ഗുരുവായൂര്‍ നിന്നും ഫയര്‍ഫോഴ്സും ചാവക്കാട് പോലിസും സ്ഥലത്തെത്തി. കടപ്പാട് : യാസീന്‍
No comments:
Post a Comment