ചാവക്കാട് സംഘര്‍ഷം. റോഡ് ഉദ്ഘാടനവുമായി ഉണ്ടായ തര്‍ക്കങ്ങള്‍ പ്രതിഷേധ
സമരങ്ങളിലും അക്രമങ്ങളിലും കലാശിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍
പരിക്കേറ്റ ആറാം വാര്‍ഡ് കൌണ്‍സിലറും കോണ്ഗ്രസ് നേതാവുമായ യതീന്ദ്ര ദാസിനെ
മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ശനി) രാവിലെ പത്ത്
മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ചാവക്കാട് നഗരസഭ 5, 6 വാര്‍ഡുകളിലായി കിടക്കുന്ന
പുന്ന - മുക്കൂട്ട റോഡിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്‍റെ
തുടക്കം. എം എല്‍ എ ഫണ്ടും നഗരസഭ ഫണ്ടും ഉപയോഗിച്ച് പുനര്‍നിര്‍മാണം നടത്തി
സഞ്ചാരയോഗ്യമാക്കിയ റോഡിന്‍റെ ഉദ്ഘാടന ശിലാ ഫലകവും ചടങ്ങിനുവേണ്ട ഒരുക്കങ്ങളും
പുന്ന സെന്‍ററിലാണ് കണ്ടിരുന്നത്.
എന്നാല്‍ യുഡിഎഫ്
കൌണ്‍സിലര്‍മാരുടെ സാന്നിധ്യം ഒഴിവാക്കാനായി ഉദ്ഘാടന ചടങ്ങ് ഗുരുവായൂര്‍
മുന്‍സിപ്പാലിറ്റിയിലെ എല്‍ ഡി എഫ് കൌണ്‍സിലറുടെ വാര്‍ഡുള്‍ക്കൊള്ളുന്ന
മുക്കൂട്ടയിലേക്ക് മാറ്റിയെന്നാരോപിച്ച് ആറാം വാര്‍ഡ് കൌണ്‍സിലര്‍ യതീന്ദ്രദാസ്
പുന്നയിലെ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ സമയം മുക്കൂട്ടയിലെ
പരിപാടികള്‍ കഴിഞ്ഞ് എം എല്‍ എ യും സംഘവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ
പുന്നയിലെത്തി. ഈ സമയം മുക്കൂട്ടയില്‍ നിന്നും വാദ്യമേളങ്ങളുമായി എത്തിയ എം എല്‍ എ
യെ യതീന്ദ്ര ദാസും സംഘവും ഉദ്ഘാടനം ചെയ്യുവാന്‍ അനുവദിച്ചില്ല. പരസ്പരം വാക്ക്
തര്‍ക്കവും ഉണ്ടായി.
പുന്നയില്‍
ഉദ്ഘാടനത്തിനെത്തിയ എം എല്‍ എ കെ വി അബ്ദുല്‍ഖാദറിനെ കൌണ്‍സിലറും കോണ്ഗ്രസ്
നേതാവുമായ യതീന്ദ്രദാസ് പോലീസ് ക്രിമിനല്‍ ലിസ്റ്റിലുള്ള ഗുണ്ട പുന്ന നൌഷാദിനെ
ഉപയോഗിച്ച് തന്നെ തടഞ്ഞതില്‍ നടപടിയെടുക്കണമെന്നും. മോശമായി പെരുമാറുകയും
അധിക്ഷേപിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത ഗുണ്ട നൌഷാദിനെ
കസ്റ്റഡിയിലെടുക്കണമെന്നും അതുവരെയും സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം
നടത്തുമെന്നും പ്രഖ്യാപിച്ച് എം എല്‍ എ കെ വി അബ്ദുല്‍ഖാദര്‍ സി ഐ ഓഫീസില്‍
കുത്തിയിരിപ്പ് സമരം നടത്തി. ജനാധിപത്യത്തില്‍ മസില്‍ പവര്‍
അനുവദിക്കാനാവില്ലെന്ന്‍ എം എല്‍ എ പറഞ്ഞു.
എം എല്‍ എ
സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമ്പോള്‍ ഒരു സംഘം ഡി വൈ എഫ് ഐ
പ്രവര്‍ത്തകര്‍ ചാവക്കാട് റഹ്മാനിയ ഹോട്ടലില്‍ യോഗം ചേരുകയായിരുന്ന കോണ്ഗ്രസ്
പ്രവര്‍ത്തകരെ ആക്രമിക്കുകയും ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമത്തില്‍
കാര്യമായ പരിക്കേറ്റ യതീന്ദ്രദാസിനെ ചാവക്കാട് സി ഐ സുദര്‍ശനെത്തി രാജാ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അക്രമത്തില്‍
പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കടകള്‍
അടപ്പിച്ചു . എം എല്‍ എ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഹോട്ടല്‍
തകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തി.
No comments:
Post a Comment