വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130219

വട്ടേക്കാട് ബൈക്കില്‍ ലിഫ്‌റ്റ്‌ കൊടുത്തയാളുടെ പഴ്സ്‌ കവര്‍ന്നു; പ്രവാസിയുടെ ഗള്‍ഫ്‌ യാത്ര അനിശ്ചിതത്വത്തില്‍

വട്ടേക്കാട്: അപരിചിതനായ യുവാവിന്‌ ബൈക്കില്‍ ലിഫ്‌റ്റ്‌ കൊടുത്തു. പാന്റ്‌സിന്റെ പിന്‍വശത്തെ പോക്കറ്റില്‍ നിന്നും പഴ്സ്‌ കവന്ന്‌ യുവാവ്‌ ഓടി രക്ഷപ്പെട്ടു. വിലപ്പെട്ട രേഖകള്‍ നഷ്‌ടപ്പെട്ട പ്രവാസിയുടെ ഗള്‍ഫ്‌ യാത്ര അനിശ്ചിതത്വത്തില്‍. ഇരട്ടപ്പുഴ ചക്കരവീട്ടില്‍ ഷാഹുല്‍ഹമീദിന്റെ മകന്‍ ഷിഹാബുദ്ദീന്റെ പണവും നിരവധി രേഖകളുമടങ്ങിയ പഴ്സാണ്‌ മോഷ്‌ടാവ്‌ കവര്‍ന്നത്‌. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വട്ടേകാട്‌ നേര്‍ച്ച കണ്‌ട്‌ മടങ്ങുന്നതിനിടെ വട്ടേകാട്‌ സെന്ററില്‍ നിന്നാണ്‌ അപരിചിതനായ യുവാവ്‌ അഞ്ചങ്ങാടിയിലേക്ക്‌ ലിഫ്‌റ്റ്‌ ചോദിച്ച്‌ ബൈക്കില്‍ കയറിയത്‌. എന്നാല്‍ അഞ്ചങ്ങാടിയില്‍ എത്തിയപ്പോള്‍ ഇവിടെ ഇറങ്ങുന്നില്ലെന്നും ആശുപത്രിപടി സ്‌റ്റോപ്പില്‍ ഇറങ്ങാമെന്നും അയാള്‍ അറിയിച്ചു. ആശുപത്രിയില്‍ യുവാവ്‌ ഇറങ്ങിയ സമയത്ത്‌ പഴ്സ്‌ നോക്കിയപ്പോഴാണ്‌ നഷടപ്പെട്ടതറിഞ്ഞത്‌. ഇതോടെ യുവാവ്‌ ഓടി രക്ഷപ്പെട്ടു. ഒമാനില്‍ ജോലിചെയ്യുന്ന ഷിഹാബുദ്ദീന്‌ നഷ്‌ടപ്പെട്ട തന്റെ പഴ്സിലുണ്‌ടായിരുന്ന ലേബര്‍ കാര്‍ഡ്‌ ഉണെ്‌ടങ്കിലെ തിരിച്ച്‌ ഒമാനിലേക്ക്‌ മടങ്ങാനാവൂ. ഇതിനു പുറമെ ആയിരം രൂപ, ഹെല്‍ത്ത്‌ കാര്‍ഡ്‌, ഇന്‍ഷൂറന്‍സ്‌ കാര്‍ഡ്‌, എ.ടി.എം കാര്‍ഡ്‌ എന്നിവയും പഴ്സില്‍ ഉണ്‌ടായിരുന്നു.  ചാവക്കാട്‌ പോലിസില്‍ പരാതി നല്‍കി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍