വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130109

ചെറുവിരല്‍ അനങ്ങുമോ? റിമോട്ട്‌ ഇല്ലേലും ടിവി താളത്തിനു തുള്ളും...!!!




Fun & Info @ Keralites.net
ആദ്യം ക്‌ളിക്ക്‌ ബട്ടണ്‍, പിന്നെ ടച്ച്‌ സ്‌ക്രീന്‍, അതിനും ശേഷം ഇമ ചിമ്മി ചാനല്‍ മാറ്റല്‍, ടെലിവിഷന്‍ മെനുവിനെ നിയന്ത്രിക്കാനുള്ള ആധുനികത പിന്നെയും അതിരു കടക്കും. ഇനി റിമോട്ടില്‍ അമര്‍ത്താതെ തന്നെ ടെലിവിഷന്‍ മെനുവിനെ സ്വന്തം താളത്തിനു തുള്ളിക്കാം അതും ശൂന്യതയില്‍ ചെറുവിരല്‍ മാത്രം അനക്കിക്കൊണ്ട്‌.
ഉപയോക്‌താവിന്റെ ശരീര ചലനത്തിനൊപ്പിച്ച്‌ നിയന്ത്രിക്കാവുന്ന സാങ്കേതിക വിദ്യ പുതിയ തലമുറയിലെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളില്‍ പരീക്ഷിച്ചിരിക്കുന്നത്‌ സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ആപ്പിളുമായി യുദ്ധം നടത്തുന്ന കൊറിയന്‍ കമ്പനി സാംസങിന്റെ ഇലക്‌ട്രോണിക്‌ വിഭാഗമാണ്‌.
ഒരു നിശ്‌ചിത ദൂരത്തില്‍ ഇരുന്ന്‌ ശരീര ചലനങ്ങളിലൂടെ ടെലിവിഷനിലെ മെനു നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ചിരിക്കുന്ന സ്‌മാര്‍ട്ട്‌ ടി വി ഗണത്തിലെ പുതിയ ഉപകരണം അടുത്തു തന്നെ പുറത്തു വരും. സ്‌ക്രീന്റെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയുടെ പരിധിയില്‍ അംഗ ചലനത്തിന്‌ അനുസരിച്ച്‌ ദൃശ്യങ്ങളെ നിയന്ത്രിക്കുന്ന എക്‌സ്ബോക്‌സ് 360 ഗെയിം കണ്‍ട്രോളിന്റെ കിനക്‌ട് കണ്‍ട്രോള്‍ സാങ്കേതികത തന്നെയാണ്‌ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ ഗെയിമുകളിലും മൊബൈല്‍ ഫോണിലും പരീക്ഷിച്ച്‌ വിജയിച്ച പരിപാടി ടെലിവിഷന്റെ പശ്‌ചാത്തലത്തിലേക്ക്‌ പറിച്ചു നട്ടു. 85 ഇഞ്ച്‌ സ്‌ക്രീനും ഡിസ്‌പ്ളേയില്‍ നിലവിലെ ഹൈ ഡഫനിഷനേക്കാള്‍ നാല്‌ മടങ്ങ്‌ കൂടുതല്‍ പിക്‌സലുമുള്ള ടെലിവിഷന്‍ അന്താരാഷ്‌ട്ര സിഇഎസ്‌ ഗാഡ്‌ഗറ്റ്‌ ഷോയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ കയ്യടി നേടി.
സ്‌മാര്‍ട്ട്‌ ടി വി വിഭാഗത്തില്‍ ടച്ച്‌ റിമോട്ടാണ്‌ ഇതുവരെ സാംസങ്‌ പരീക്ഷിച്ചിരിക്കുന്ന നവ തരംഗം. എന്നാല്‍ പുതിയ സംവിധാനം വ്യത്യസ്‌തമായ ഒരു അനുഭവം കൂടി ആള്‍ക്കാര്‍ക്ക്‌ നല്‍കുന്നു. ആധുനിക തലമുറയുടെ വിനോദത്തിന്റെയും വിജ്‌ഞാനത്തിന്റെയും നവ സങ്കേതങ്ങളായ ട്വിറ്ററും ഫേസ്‌ബുക്കും യൂട്യൂബുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന ഉപകരണം ടെക്‌സ്റ്റ്‌ ഇന്‍പുട്ടുകളെ സ്വീകരിക്കാനുള്ള പ്രതലവും ടെലിവിഷന്‍ സ്‌ക്രീനില്‍ നല്‍കിയിട്ടുണ്ട്‌. സ്‌മാര്‍ട്ട്‌ ഫോണിലെ ബ്‌ളൂടൂത്ത്‌ വഴിയുള്ള വയര്‍ലെസ്‌ കീബോഡ്‌ അക്‌സസറിചലനം കൊണ്ട്‌ നിയന്ത്രിക്കാവുന്ന ഓണ്‍ സ്‌ക്രീന്‍ കീ ബോഡ്‌അല്ലെങ്കില്‍ വോയ്‌സ് ടു ടൈപ്പ്‌ സോഫ്‌റ്റ്വേര്‍ എന്നിവയില്‍ ഒന്ന്‌ ഉപയോഗപ്പെടുത്താം.
ഇതിന്‌ പുറമേ നിന്റെന്റോ വി യു ഗെയിമിനെ പോലെ പ്രിയപ്പെട്ട പരിപാടി എവിടെ എപ്പോള്‍ എന്ന വിവരങ്ങള്‍ നല്‍കുന്ന വെബ്‌ വീഡിയോ ആപ്‌സ്,ലൈവ്‌ ടിവി എന്നിവയും ഇതിലുണ്ട്‌. പ്ര?ഫഷണല്‍ എതിരാളികളായ എല്‍ജി ദണ്ഡ്‌ പോലെയുള്ള ഒരു ഉപകരണം പിടിച്ചു കൊണ്ട്‌ വിരല്‍ ചൂണ്ടി ടെലിവിഷന്‍ മെനുവിലൂടെ സഞ്ചരിക്കാനുള്ള മാജിക്‌ റിമോട്ട്‌ അവതരിപ്പിച്ച്‌ വിജയിച്ചതോടെയാണ്‌ സാംസങിനും അസൂയ കയറിയത്‌.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍