തൃശ്ശൂര്‍: യാത്രക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിച്ച് ടിക്കറ്റെടുക്കാവുന്ന ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് യന്ത്രം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലുമെത്തി. സിംകാര്‍ഡ്‌പോലെ റീച്ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന എ.ടി.വി.എം. കാര്‍ഡുകളാണ് ഇതിന്റെ സവിശേഷത.
ബുക്കിങ് ഓഫീസില്‍ നിന്ന് 100 രൂപയുടെ എ.ടി.വി.എം. കാര്‍ഡുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതില്‍ 48 രൂപ കാര്‍ഡിന്റെ വിലയാണ്. ബാക്കിയുള്ള 52 രൂപയ്ക്ക് എ.ടി.വി.എമ്മില്‍ നിന്ന് ടിക്കറ്റെടുക്കാം. തുടര്‍ന്ന് നൂറിന്റെ ഗുണിതങ്ങളായി ബുക്കിങ് ഓഫീസില്‍ നിന്ന് കാര്‍ഡ് റീച്ചാര്‍ജ്ജ് ചെയ്യാം. റീച്ചാര്‍ജ്ജ് ചെയ്യുന്ന മുഴുവന്‍ തുകയ്ക്കും ടിക്കറ്റെടുക്കാം. ഒരു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. അതിനുള്ളില്‍ സൗജന്യമായി കാലാവധി നീട്ടുകയും ചെയ്യാം.
പ്ലാറ്റ്‌ഫോം ടിക്കറ്റിനു പുറമേ പാസഞ്ചര്‍, എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളിലെ രണ്ടാം ക്ലാസ്സ് യാത്രാ ടിക്കറ്റുകളും ഇവിടെ ലഭിക്കും. സാധാരണ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ലഭിക്കുന്ന ക്ലസ്റ്റര്‍ സ്റ്റേഷന്‍ ടിക്കറ്റുകളും ഇവിടെ ലഭിക്കും. എന്നാല്‍ സ്ലീപ്പര്‍ ക്ലാസ്സ്, എ.സി, ജനശതാബ്ദി ടിക്കറ്റുകള്‍ ഇതില്‍ നിന്ന് കിട്ടില്ല. കാലാവധി പൂര്‍ത്തിയാകും മുമ്പ് സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനുള്ള സൗകര്യവും താമസിയാതെ ഇവിടെ നിലവില്‍ വരുമെന്ന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.ആര്‍. ജയകുമാര്‍ പറഞ്ഞു.
യാത്രക്കാരുടെ സഹായത്തിനായി മുന്‍ ചീഫ് ടി.ടി.ഇ. ശ്രീകുമാറിന്റെ സേവനം എ.ടി.വി.എമ്മില്‍ ലഭ്യമായിരിക്കും. കാര്‍ഡില്ലാത്ത യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ വില പണമായി നല്‍കി അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ടിക്കറ്റെടുക്കാം. ഇതിന് അധിക നിരക്കൊന്നും നല്‍കേണ്ട.
എ.ടി.വി.എം. കാര്‍ഡുകള്‍ വാങ്ങുന്നതിനും റീച്ചാര്‍ജ്ജ് ചെയ്യുന്നതിനും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ബുക്കിങ് ഓഫീസില്‍ സൗകര്യമുണ്ടാവും. ഒരു സ്‌റ്റേഷനില്‍ വാങ്ങുന്ന എ.ടി.വി.എം. കാര്‍ഡ് മറ്റു സ്‌റ്റേഷനുകളിലെ എ.ടി.വി.എമ്മുകളിലും ഉപയോഗിക്കാം. അവിടങ്ങളില്‍ റീച്ചാര്‍ജ്ജ് ചെയ്യാനും കഴിയും.

No comments:
Post a Comment