വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130104

പാസ്‌പോര്‍ട്ടും പണവും നഷ്ടപ്പെട്ട വിദേശവനിതയ്ക്ക് ചാവക്കാട് പോലീസ് തുണയായി.

ചാവക്കാട്: പാസ്‌പോര്‍ട്ടും പണവും മറ്റു രേഖകളും നഷ്ടപ്പെട്ട വിദേശവനിതയ്ക്ക് ചാവക്കാട് പോലീസ് തുണയായി. സ്വീഡനില്‍നിന്നുള്ള ലിന്‍ഡിറ്റ(34)യുടെ പാസ്‌പോര്‍ട്ടും മറ്റും അടങ്ങിയ ബാഗാണ് ചാവക്കാട്ട് ഷോപ്പിങ്ങിനിടെ നഷ്ടമായത്. ബാഗില്‍ പാസ്‌പോര്‍ട്ടിനു പുറമെ ഇന്ത്യന്‍ കറന്‍സി, ഡോളറുകള്‍, മൊബൈല്‍ ഫോണ്‍, എ.ടി.എം. കാര്‍ഡുകള്‍, പ്രധാനപ്പെട്ട മറ്റുപല രേഖകള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. കുറച്ചുദിവസങ്ങളായി ആയുര്‍വേദചികിത്സയ്ക്കായി ചേറ്റുവയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇവര്‍. ചൊവ്വാഴ്ച രാവിലെ 11ന് ചാവക്കാട് തിരിച്ചെത്തിയ യുവതി വിവിധ കടകളില്‍ കയറിയിറങ്ങിയിരുന്നു. ഇതിനിടെയാണ് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്. പരിഭ്രാന്തരായ ഇവര്‍ പോലീസ്‌സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടു. എ.എസ്.ഐ. കബീര്‍, സീനിയര്‍ സി.പി.ഒ. ഉണ്ണികൃഷ്ണന്‍, വനിത സി.പി.ഒ. ജാസ്മിന്‍, കെ.എ.പി. മണിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു. സംശയാസ്​പദമായി പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയില്‍ യുവതി ഷോപ്പിങ് നടത്തിയ മെയിന്‍ റോഡിലെ ഒരു കടയിലെ യുവാവ് ഇവര്‍ കടയില്‍ വന്നിരുന്ന കാര്യം പറഞ്ഞു. പോലീസ് കടയില്‍ നടത്തിയ പരിശോധനയില്‍ ഡ്രസ്സിങ്മുറിയില്‍നിന്ന് ബാഗ് കണ്ടെടുക്കുകയായിരുന്നു. ഡ്രസ്സിങ് മുറിയില്‍ കയറിയ യുവതി കൊളുത്തില്‍ തൂക്കിയിട്ട ബാഗ് തിരിച്ചിറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നുപോവുകയായിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍