വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130111

മോഷ്ടാവ് 2500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു.


ചാവക്കാട്: ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് 2500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. മണത്തല മടേക്കടവില്‍ ചാലില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. മുഹമ്മദിന്റെ മക്കളുടെ ഭാര്യമാരും മകളുടെ മകന്‍ നൗഫലും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. നൗഫല്‍ മുന്‍വശത്തെ വരാന്തയിലും സ്ത്രീകള്‍ മുന്‍വശത്തെ മുറികളിലുമാണ് കിടന്നിരുന്നത്. അടുക്കളയുടെ ഓട് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കയറിയത.് നൗഫലിന്റെ പേഴ്‌സും ഫോണുമാണ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ 2500 രൂപയും ലൈസന്‍സും മറ്റു രേഖകളും ഉണ്ടായിരുന്നു. പുറത്തുവെച്ചിരുന്ന നൗഫലിന്റെ ബൈക്ക് കൊണ്ടുപോകുന്നതിന് ശ്രമം നടത്തിയെങ്കിലും ലോക്ക് ചെയ്തതിനാല്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ചാവക്കാട് പൊലീസ് കേസെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍