തൃശൂര്‍ • ആശുപത്രിയിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന യുവതിയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തിയ ആശുപത്രിയിലെ രോഗിയായ യുവാവിനെ പൊലീസ്‌അറസ്‌റ്റ് ചെയ്‌തു. അഞ്ചേരിച്ചിറ കോനിക്കര വീട്ടില്‍ റൈബിനെയാണ് (21) വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ വൈകിട്ട് നാലോടെ ഒളരി ഇഎസ്‌ഐ ആശുപത്രിയിലായിരുന്നു സംഭവം. ചാവക്കാട് സ്വദേശിയായ ഭര്‍ത്താവുമൊത്ത് ആശുപത്രിയിലുണ്‌ടായിരുന്ന യുവതിയാണ് അപമാനിക്കപ്പെട്ടത്. കുളിക്കുന്നതിനിടെ ചുമരിന്റെ മുകളിലൂടെ മൊബൈല്‍ ഫോണ്‍ കണ്‌ടതോടെയാണ് യുവതി മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണെന്നറിഞ്ഞത്.
ഉടനെ ബഹളം കൂട്ടി ഭര്‍ത്താവിനെയും ആശുപത്രിയിലുണ്‌ടായിരുന്നവരെയും അറിയിച്ചു. ഇവര്‍ യുവാവിനെ തടഞ്ഞുവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. വെസ്‌റ്റ് പൊലീസ് റൈബനെ അറസ്‌റ്റ് ചെയ്‌തു. പൈല്‍സ് രോഗത്തിനു ചികിത്സയ്ക്കെത്തിയതായിരുന്നു റൈബിനെന്നു പൊലീസ് പറഞ്ഞു.
No comments:
Post a Comment