ചേറ്റുവ:കടപ്പുറം പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ ചേറ്റുവപാടം, അടിതിരുത്തി എന്നീ ചേറ്റുവപുഴയോര പ്രദേശത്ത് വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കയറി. നാല്‍പ്പതോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കയറി. ഇതിനെ തുടര്‍ന്ന് വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി, വാഴ, തെങ്ങ്എന്നിവയ്ക്ക് നാശം സംഭവിക്കാന്‍ ഇടയുണ്ട്.
ചേറ്റുവ പുഴയോരത്ത് നാല്പതുവര്‍ഷം മുമ്പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ച് മണ്ണൊലിപ്പ് തടഞ്ഞിരുന്നു. കാലപ്പഴക്കത്താല്‍ ഇവ തകര്‍ന്നു. കരഭൂമി പുഴയിലേക്ക് ഒലിച്ചുപോയതുമൂലം വേലിയേറ്റസമയത്ത് പുഴയിലെ വെള്ളം കരയിലേക്ക് അടിച്ചുകയറുന്നു. അടിതിരുത്തി ഭാഗത്ത് തോടിന് കുറുകെ പാലം പണിതെങ്കിലും എടച്ചീര്‍പ്പില്‍ പലകകള്‍ ഇടാത്തതുമൂലം ഏത് സമയവും ഉപ്പുവെള്ളം കേറുക പതിവാണ്.
No comments:
Post a Comment