വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121209

Pregnancy care tips

ഗര്‍ഭിണിയടെ വയറ്‌ എവിടെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്യുക, ഗര്‍ഭിണി ഭാരം എടുക്കുക,ഇവയൊക്കെ ദോഷകരമാണോ  ഗര്‍ഭസ്‌ഥശിശു ഏറ്റവും സുരക്ഷിതമായി ഗര്‍ഭപാത്രത്തിലെ അമ്‌നിയോട്ടിക്‌ ദ്രവത്തിലാണു കിടക്കുന്നത്‌.പുറമേ നിന്നുള്ള ഒരു ക്ഷതങ്ങളും ശിശുവിനെ ഒരു തരത്തിലും ബാധിക്കുകയില്ല എന്നതാണ്‌ വാസ്‌തവം.ആദ്യത്തെ മൂന്നു മാസങ്ങളിലാകട്ടെ, ഗര്‍ഭപാത്രം ഇടുപ്പെല്ലിന്റെ ഉള്‍ഭാഗത്തേയ്ക്ക്‌ താഴ്‌്‌ന്നാണിരിക്കുന്നത്‌. ഏറെ സുരക്ഷിമായാണിത്‌ സ്‌ഥിതി ചെയ്യുന്നത്‌.ബസ്‌ യാത്രയില്‍ വയറിലേല്‍ക്കുന്ന സമ്മര്‍ദം, മറ്റെന്തിലും വസ്‌തുക്കളില്‍ യാദൃച്‌ജികമായി വയറു തദ്ദുന്നത്‌ ഇവയൊന്നും പ്രശ്‌നകരമല്ലെന്നു വ്യക്‌തം.സ്വാഭാവിക ഗര്‍ഭധാരണെമാണങ്കില്‍ ഗര്‍ഭിണി ചെറിയ തോതില്‍ ഭാരം എടുക്കുന്നതുകൊണ്‌ടു കുഴപ്പമൊന്നുമില്ല. ഗര്‍ഭിണിക്ക്‌ എല്ലാ വീട്ടുജോലികളും ഓഫീസ്‌ ജോലികളും ചെയ്യാം.എന്നാല്‍ പ്രശ്‌നങ്ങളുള്ള ഹൈറിസ്‌ക്‌ ഗര്‍ഭധാരണത്തിലും ദീര്‍ഘ കാല വന്ധ്യതയ്ക്കും ശേഷം കൃതൃമ ബീജസങ്കലനത്തിലൂടെ രൂപപ്പെട്ട ഗര്‍ഭത്തിലും അല്‍പം ശ്രദ്ധിക്കുന്നതു നല്ലതാണ്‌.അതു പോലെ രക്‌തസ്രാവം,കുഞ്ഞിന്‌ അനക്കക്കുറവ്‌ എന്നിവയുള്ളവര്‍, ഇരട്ടഗര്‍ഭധാരണം, ഗര്‍ഭപാത്രത്തില്‍ മുഴകള്‍ എന്നീ റിസ്‌ക്കുകളുള്ളവര്‍ ഇവരും കഠിനജോലികള്‍ ഒഴിവാക്കുന്നതാണു നല്ലത്‌.അവസാന മൂന്നു മാസങ്ങളില്‍ വയറ്‌ എവിടെ എങ്കിലും തട്ടുക, വീഴുക എന്നിവയുണ്‌ടാ യാല്‍ നിസ്സാരമാക്കാതെ ഉടന്‍ തന്നെ ഡോക്‌ടറെ കാണാന്‍ ശ്രദ്ധിക്കണം. ഗര്‍ഭിണി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളും മറ്റ്‌ ആഹാരസാധനങ്ങളും ഏതെല്ലാം   നന്നായി പഴുക്കാത്ത പപ്പായ ഗര്‍ഭിണി ഒഴിവാക്കണം. ഇതിലെ പപ്പയിന്‍ ഗര്‍ഭസ്‌ഥശിശുവിനു ദോഷകരമാകാം.എന്നാല്‍ നന്നായി പഴുത്ത പപ്പായ ധാരാളം കഴിക്കാം. ഇത്‌ വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ്‌.പൈനാപ്പിളും കഴിക്കേണ്‌ട.പൈനാപ്പിളിലടങ്ങിയ ബ്രോമിലിന്‍ ഗര്‍ഭസ്‌ഥശിശുവിന്‌ ഹാനികരമാണ്‌.പൈനാപ്പിള്‍ ജാമും ഒഴിവാക്കുക.മറ്റു പഴങ്ങളെല്ലാം കഴിക്കാം.എന്നാല്‍ നന്നായി വൃത്തിയാക്കി കഴിക്കണമെന്നു മാത്രം. ഓറഞ്ചു പോലെ തുറന്നു കഴിക്കാവുന്ന പഴങ്ങളാണു കൂടുതല്‍ നല്ലത്‌.നാരുകളടങ്ങിയ പഴങ്ങള്‍ മലബന്ധം ഒഴിവാക്കും.ഈന്തപ്പഴം, ഉണക്കമുന്തിരി പോലുള്ള ഡ്രൈഫ്രൂട്ടുകള്‍ കഴിക്കുന്നതിനും കുഴപ്പമില്ല. പച്ചമുട്ട ഗര്‍ഭിണി കഴിക്കരുത്‌.ഇത്‌ സാല്‍മൊണെല്ല അണുബാധയു ണ്‌ടാക്കാം.അതുപോലെ പേസ്‌ട്രി,പിസ, പൂരിതകൊഴുപ്പ്‌ അമിതമായടങ്ങിയ ഫാസ്‌റ്റ്‌ ഫുഡ്‌ ഇവയും ഒഴിവാക്കണം.വീട്ടില്‍ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കാം.ഗര്‍ഭസ്‌ഥശിശുവിനുവേണ്‌ടി ആരംഭത്തില്‍ അമിതമായി കഴിക്കേണ്‌ടതില്ല.ആദ്യ മൂന്നു മാസത്തിളില്‍ ഫോളിക്‌ ആസിഡ്‌,വിറ്റമിന്‍ ബി6,ബി12 എന്നിവ മൂന്നും ശിശുവിനു ലഭിക്കണം.ഗര്‍ഭകാലത്തുടനീളം രണ്‌ടു മുതല്‍ മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം.പഞ്ചസാര അധികം കഴിക്കേണ്‌ട. ഇതു ഗര്‍ഭകാലപ്രമേഹ സാധ്യത വര്‍ധിപ്പിക്കാം. ലാപ്‌ടോപ്‌, മൊബൈല്‍ഫോണ്‍, ടി വി ഇവയൊക്കെ ദോഷകരമാണോ   മൊബൈല്‍ ഫോണിന്റെ അമിതഉപയോഗം ഗര്‍ഭിണിക്കു ഹാനികര മാണെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.റേഡിയേഷന്‍ പ്രശ്‌നമുണ്‌ടാകുമെന്നു മാത്രമല്ല അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡര്‍ അഥവാ പിരുപിരുപ്പന്‍ രോഗം വരാനുമിടയുണ്‌ട്‌.നല്ല റേഞ്ചുള്ളിടത്ത്‌ അത്യാവശ്യവിവരങ്ങള്‍ സംസാരിക്കാന്‍ മാത്രമായി ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തണം.ലാന്‍ഡ്‌ ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണു സുരക്ഷിതം.ലാപ്‌ടോപ്‌ ഉപയോഗിക്കാം.പക്ഷേ ലാപ്‌ടോപ്‌ ഒരു കാരണവശാലും ചാര്‍ജ്‌ ചെയ്‌തുകൊണ്‌ട്‌ ഉപയോഗിക്കരുത്‌. മൈക്രോവേവ്‌ അവ്‌ന്റെ ഉപയോഗവും ഈ കാലഘട്ടത്തില്‍ വേണ്‌ട.ടി വി അപകടകാരിയല്ല. പക്ഷേ കിടന്നു കൊണ്‌ടു കാണരുത്‌.നല്ല പൊസിഷനില്‍ ഇരുന്നു തന്നെ കാണുക. ബ്രഷ്‌ ചെയ്യുമ്പോള്‍ മനം പുരട്ടലുള്ളതായി പല ഗര്‍ഭിണികളും പറയുന്നു.ബ്രഷിങില്‍ ശ്രദ്ധിക്കേണ്‌ടത്‌   ഗര്‍ഭകാലത്ത്‌ ദിവസവും രണ്‌ടു പ്രാവശ്യം നിര്‍ബന്ധമായും ബ്രഷ്‌ ചെയ്യണം.ഗര്‍ഭകാലത്ത്‌ നല്ല ദന്തപരിചരണം കിട്ടിയില്ലെങ്കില്‍ ജിന്‍ജിവൈറ്റിസ്‌ എന്ന മോണവീക്കം വരാം. ഇതുമൂലം പ്രസവം നേരത്തെയാകാനിടയുണ്‌ട്‌.ബ്രഷിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.നല്ല മൃദുവായ ബ്രിസിലുകള്‍ ഉള്ള ബ്രഷ്‌ വേണം ഈ സമയത്ത്‌ ഉപയോഗിക്കാന്‍. ചെറിയതോതിലുള്ള ദന്തചികിത്സകള്‍ ഈ സമയത്തു ചെയ്യുന്നതുകൊണ്‌ടു കുഴപ്പമില്ല. മോണിങ്‌ സിക്‌നെസ്‌ എന്ന പ്രശ്‌നവും ആഹാരവിരക്‌തയും ജര്‍ദിയും മറ്റും ഉണ്‌ടാകാനുള്ള കാരണമെന്ത്‌   ഇതിനു മാനസിക തലമുണേ്‌ടാ  ഗര്‍ഭിണിയുടെ ശരീരത്തില്‍ രൂപപ്പെടുന്ന എച്ച്‌ സി ജി ഹോര്‍മോ ണാണ്‌ മോണിങ്‌സിക്‌നെസ്‌ എന്ന പേരിലുണ്‌ടാകുന്ന ജര്‍ദിക്കും മനംപുരട്ടലിനും നാവിന്റെ കയ്‌പിനും പിന്നില്‍. സ്‌ത്രീകളുടെ ശരീരത്തില്‍ ഗര്‍ഭകാലത്താണ്‌ ഈ ഹോര്‍മോണ്‍ ആദ്യമായുണ്‌ടാകുന്നത്‌.ആഹാരവിരക്‌തിക്കും മറ്റും പിന്നില്‍ വ്യക്‌തമായ മാനസികതലം ഉണെ്‌ടന്നു പറയാം.പലപ്പോഴും മറ്റുള്ളവരുടെ ലക്ഷണങ്ങളും മറ്റും കേട്ട ശേഷം ഇതേക്കുറിച്ച്‌ അമിതഉത്‌കണ്‌ഠയോടെ ചിന്തിക്കുന്നവരില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലാണ്‌. പാരമ്പര്യമാണു മറ്റൊരു ഘടകം. അമ്മമാരുടെ ലക്ഷണങ്ങള്‍ മക്കള്‍ക്കുണ്‌ടാകുന്നതായി കാണാറുണ്‌ട്‌.ഗര്‍ഭകാലത്ത്‌ അലസമായി സമയം കളയാതെ സജീവമായി എന്തെങ്കിലും ജോലിയില്‍ മുഴുകുന്നതാണ്‌ അനാവശ്യചിന്തകളെ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം.ഒരു സമയം ഒരുപാട്‌ ആഹാരം ഒന്നിച്ചു കഴിക്കാതെ ചെറിയ ഇടവേളകളിട്ടു കഴിക്കുക.രാവിലെ എഴുന്നേല്‍ക്കുമ്പോഴെ പാല്‍ കുടിക്കുന്നത്‌ ഒഴിവാക്കി കടുംകാപ്പിയോ,കടുംചായയോ ഒപ്പം റസ്‌കോ കഴിക്കുന്നതു ജര്‍ദിയും മറ്റും ഒഴിവാക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്ത്‌ യോഗ, വ്യായമങ്ങള്‍ ഇവ ചെയ്യുന്നതിനു കുഴപ്പമുണേ്‌ടാ   ഗര്‍ഭകാലത്ത്‌ യോഗയും വ്യായാമങ്ങളും ചെയ്യുന്നതിന്‌ കുഴപ്പമൊന്നു മില്ല.ഗര്‍ഭകാലത്ത്‌ അവ പുതുതായി ആരംഭിക്കുന്നതിനും പ്രശ്‌നമില്ല.എയ്‌റോബിക്‌ വ്യായാമങ്ങളും യോഗയും മറ്റും പ്രസവത്തെ കൂടുതല്‍ എളുപ്പമാക്കും.ഡാന്‍സ്‌ പരിശീലിക്കുന്നതിനും ചെയ്യുന്നതിനും കുഴപ്പമില്ല.എന്നാല്‍ മസില്‍ സ്‌ട്രെങ്‌തനിങ്‌, ഭാരോദ്വഹനം എന്നിവ പോലുള്ള കാഠിന്യമേറിയ വ്യായമമുറകളും ആസനങ്ങളും ശരീരം വല്ലാതെ ഇളക്കിക്കൊണ്‌ടുള്ള ഡാന്‍സ്‌ സ്‌റ്റെപ്പുകളും ഒഴിവാക്കണം. വ്യായാമത്തിനിടെ രക്‌തസ്രാവമോ മറ്റോ ഉണ്‌ടായാല്‍ ഉടന്‍ ഡോക്‌ടറെ കാണണം.എട്ടു മാസത്തിനു ശേഷം ഇടുപ്പെല്ലിനു താഴേയ്ക്കുള്ള വ്യായമങ്ങള്‍ പരിശീലിക്കുന്നതു സുഖ പ്രസവം നല്‍കും. ഗര്‍ഭകാലത്ത്‌ എത്ര നേരം ഉറങ്ങണം   ആഹാരം കഴിച്ചയുടന്‍ ഉറങ്ങിയാല്‍ കുഴപ്പമുണേ്‌ടാ   എട്ടു മുതല്‍ 12 മണിക്കൂര്‍ ഉറങ്ങുന്നതാണ്‌ ഉചിതം. സാധിക്കുന്നി ല്ലെങ്കില്‍ കഴിയുന്നത്ര നേരം സ്വസ്‌ഥമായി ശാന്തമായി ഉറങ്ങാന്‍ ശ്രമിക്കുക.അത്താഴം കഴിച്ചശേഷം ഉടന്‍ ഉറങ്ങാന്‍ കിടക്കരുത്‌.ഏഴര എട്ടുമണിയോടെ അത്താഴം കഴിച്ച്‌ പതുക്കെ അല്‍പദൂരം നടന്ന ശേഷം കിടക്കുക. ഉച്ചമയക്കം നിര്‍ബന്ധമല്ല.എന്നാല്‍ ഉയര്‍ന്ന രക്‌തസമ്മര്‍ദം ഉള്ളവര്‍ക്ക്‌ ഉച്ചമയക്കം നല്ലതാണ്‌.ഏഴുമാസം മുതല്‍ ഇടതുവശം ചരിഞ്ഞു കിടക്കണം.അവസാന മാസങ്ങളില്‍ പെട്ടന്ന്‌ എഴുന്നേല്‍ക്കു കയോ, തിരിയുകയെ ചെയ്യുന്നത്‌ നല്ല രീതിയല്ല. ഗര്‍ഭിണിക്ക്‌ വളര്‍ത്തു മൃഗങ്ങളില്‍ നിന്നോ മറ്റു മൃഗങ്ങളില്‍ നിന്നോ കടിയേറ്റാല്‍ എന്തു ചെയ്യണം   ഗര്‍ഭിണികള്‍ക്ക്‌ നായ്‌, പൂച്ച, മറ്റ്‌ വന്യജീവികള്‍ എന്നിവയില്‍ നിന്ന്‌ കടിയോ, മാന്തോ,പോറല്‍ പോലുമോ ഏറ്റാല്‍ അതിനെ നിസ്സാരമാക്കി കാണരുത്‌.എത്രയും വേഗം തന്നെ വൈദ്യസഹായം തേടി റേബീസ്‌ വാക്‌സിനേഷന്‍ എടുക്കണം. റേബീസ്‌ വാക്‌സിനേഷന്‍ ഗര്‍ഭസ്‌ഥ ശിശുവിന്‌ ഒരു വിധത്തിലും ദോഷകരമല്ല.നമ്മുടെ വീട്ടില്‍ വളര്‍ത്താത്ത ജീവിയോ, വന്യജീവിയോ ആണു കടിച്ചതെങ്കില്‍ റേബീസ്‌ വാക്‌സിനേഷന്‍ ഡോസ്‌ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. അതിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിനുകളും എടുക്കണം. വളര്‍ത്തുമൃഗമാണു കടിച്ചതെങ്കില്‍ അവയ്ക്കു പേവിഷബാധയ്ക്കെ തിരായ കുത്തിവയ്‌പ്‌ എടുത്തതാണെങ്കില്‍ കൂടി നിരീക്ഷിക്കുക. പേവിഷബാധയുണ്‌ടാകുകയോ, അവ ചത്തു പോവുകയോ ചെയ്‌താല്‍ റേബീസ്‌ വാക്‌സിനേഷന്‍ ഡോയുകള്‍ പൂര്‍ത്തിയാക്കണം. അവയ്ക്കു കുഴപ്പമൊന്നും പ്രകടമാകുന്നില്ലെങ്കില്‍ വാക്‌സിനേഷന്‍ ഇടയ്ക്കു വച്ചു നിര്‍ത്താം.പൂച്ചകളുടെ ശരീരത്തിലുള്ള ടോക്‌സോപ്ലാസ്‌മ എന്നൊരു പരാദം ഗര്‍ഭിണികളില്‍ ടോക്‌സോപ്ലാസ്‌മോസിസ്‌ എന്നൊരു രോഗാവസ്‌ഥയുണ്‌ടാക്കാം.അതിനാല്‍ ഗര്‍ഭിണികള്‍ കഴിവതും പൂച്ചകളും നായ്ക്കളും മറ്റു ജീവികളുമായി ഇടപെഴകാതിരി ക്കുക. ഗര്‍ഭിണികള്‍ മനസ്സ്‌ എപ്പോഴും ശാന്തമാക്കി വയ്ക്കണം, ഭയപ്പെടുന്നതരം സിനിമകള്‍ കാണരുത്‌ എന്നു പറയുന്നതെന്തു കൊണ്‌ട്‌   ഗര്‍ഭകാലത്ത്‌ പിരിമുറുക്കം വര്‍ധിച്ചാല്‍ ഗര്‍ഭിണിയുടെ രക്‌തത്തിലെ ഓക്‌സിജന്റെ അളവു കുറയാനിടയാകും. ഇത്‌ കുഞ്ഞിനെ ഹാനികരമായി ബാധിക്കാനിടയുണ്‌ട്‌. ഇങ്ങനെയുള്ള അമ്മമാരുടെ കുഞ്ഞുങ്ങളില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഡിസോര്‍ഡര്‍ പ്രകടമാകുന്നതായി ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്‌ട്‌. അതുകൊണ്‌ട്‌ ഗര്‍ഭകാലം ശാന്തസുന്തരമായ ഒരു കാലഘട്ടമാക്കി മാറ്റാന്‍ ഓരോ ഗര്‍ഭിണിയും ശ്രദ്ധിക്കണം.സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മാതൃത്വം എന്ന അവസ്‌ഥയ്ക്കായുള്ള കാത്തിരിപ്പാണിതെന്ന ചിന്ത ടെന്‍ഷന്‍ കുറയ്ക്കും. മനസ്സു വിഷമിപ്പി ക്കുന്ന കാര്യങ്ങള്‍, സിനിമകള്‍, കാഴ്‌ചകള്‍, വായനകള്‍ ഇവയില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കണം.സുഖദമായ സംഗീതം കേള്‍ക്കുന്നതു നല്ലതാണ്‌.മനസ്സിന്‌ ഊര്‍ജം പകരുന്ന വായനയും പ്രാര്‍ഥനയും ധ്യാനവും ഏറെ ഗുണം ചെയ്യും. ആദ്യസ്‌കാനിങ്‌ ഗര്‍ഭം ഏഴ്‌ ആഴ്‌ചയോളം പ്രായമായാല്‍ ആദ്യസ്‌കാനിങ്‌(വൈജനല്‍ സ്‌കാനിങ്‌) ചെയ്യണം.ഗര്‍ഭസ്‌ഥശിശുവിന്റെ യഥാര്‍ഥ സ്‌ഥാനം, ഹൃദയ മിടിപ്പ്‌,ഏത്ര കുട്ടികള്‍ എന്നിവ ഇതിലൂടെ അറിയാം. ഗര്‍ഭകാലാഭാരം ഒമ്പതുമാസം കൊണ്‌ട്‌ ഗര്‍ഭിണിക്ക്‌ 12 കിലോ ശരീരഭാരം കൂടണം.അതില്‍ കൂടുതല്‍ ആവശ്യമില്ല.കുഞ്ഞിനു വേണമല്ലോ എന്നു കരുതി അമിതമായി കഴിക്കേണ്‌ടതില്ല. അനക്കം ശ്രദ്ധിക്കാം എട്ടുമാസത്തിനുശേഷം പ്രധാന ആഹാരശേഷം ഗര്‍ഭിണി ഒരു മണി ക്കൂര്‍ കിടന്ന്‌ കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം.പത്ത്‌ അനക്കങ്ങള്‍ എണ്ണിയെടുത്താല്‍ കുഞ്ഞ്‌ ആരോഗ്യവനാണ്‌. ഗര്‍ഭപാത്രമെന്ന വീട്‌ ഒമ്പതുമാസക്കാലം ഗര്‍ഭസ്‌ഥശിശുവിനു വീടായി മാറുന്നതു യൂട്രസ്‌ അഥവാ ഗര്‍ഭപാത്രമാണ്‌.കുഴല്‍ രൂപത്തില്‍ പിയര്‍ ആകൃതിയിലുള്ള, ഇലാസ്‌തികതയുള്ള, ഒരു അവയവമാണിത്‌.ഗര്‍ഭപാത്രത്തിലെ അമ്‌നിയോട്ടിക്‌ ദ്രവം എല്ലാവിധ ക്ഷതങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നു. കുഞ്ഞിന്‌ ഈ ദ്രവത്തില്‍ സഞ്ചരിക്കാനുമാകും. ഗര്‍ഭകാലത്ത്‌ നിര്‍ബന്ധമായും സ്വീകരിക്കേണ്‌ട വാക്‌സിനേഷ നുകള്‍ ഏവ  ഇവ കുട്ടിയെ ദോഷകരമായി ബാധിക്കുമോ   ടെറ്റനസ്‌ രോഗത്തിനെതിരെയുള്ള ടെറ്റനസ്‌ ടോക്‌സോയിഡ്‌ വാക്‌സിനേഷന്‍ ഗര്‍ഭകാലത്ത്‌ നിര്‍ബന്ധമായും എടുക്കണം. രണ്‌ടു ഡോസാണ്‌ എടുക്കേണ്‌ടത്‌.മൂന്നാം മാസത്തിലോ അഞ്ചാം മാസത്തി ലോ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഇത്‌ എടുക്കണം.മുമ്പ്‌ എടുത്തി ട്ടുള്ളതായി വ്യക്‌തമായി ഓര്‍മയുണെ്‌ടങ്കില്‍ ഒരു ഡോസ്‌ എടുത്താല്‍ മതി.അതു പോലെ മുന്‍ഗര്‍ഭകാലത്ത്‌ എടുത്തിട്ടുള്ളവരും ഒരു ഡോസ്‌ എടുത്താല്‍ മതി.പ്രൈമറി ഹെല്‍ത്‌ സെന്ററുകളില്‍ നിന്നോ കുടുംബക്ഷേമകേന്ദ്രങ്ങളില്‍ നിന്നോ ഈ വാക്‌സിനേഷന്‍ എടുക്കാവുന്ന താണ്‌.ഗര്‍ഭകാലത്ത്‌ ഹാനികരമായ വാക്‌സിനേഷനുകളും ഉണ്‌ട്‌. ചിക്കന്‍ പോക്‌സ്‌, റുബല്ല (ജര്‍മന്‍ മീസില്‍സ്‌)യ്ക്കെതിരായ എം എം ആര്‍ വാക്‌സിനേഷന്‍ ഗര്‍ഭസ്‌ഥശിശുവിനെ വളരെ ദോഷകരമായി ബാധിക്കാം.എന്നാല്‍ ഗര്‍ഭിണിയാണെന്നറിയാതെ എം എം ആര്‍ വാക്‌സിന്‍ എടുത്താല്‍ റിസ്‌ക്‌ കൂടുതലാണെങ്കിലും അബോര്‍ഷനെ ക്കുറിച്ചു ചിന്തിക്കേണ്‌ടതില്ല.ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നതിനു മുമ്പേ എം എം ആര്‍ വാക്‌സിനേഷന്‍ എടുക്കുന്നതാണ്‌ സുരക്ഷിതം.തുടര്‍ന്ന്‌ ഒരു മാസത്തിനു ശേഷം ഗര്‍ഭം ധരിക്കാം.ഹെപ്പറ്റൈറ്റിസ്‌ എ വാക്‌സി നേഷനും റിസ്‌ക്‌ ഉണ്‌ട്‌.എന്നാല്‍ ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ ഗര്‍ഭകാലത്ത്‌ എടുത്തെന്നു കരുതി കുഴപ്പമില്ല. ആന്റിബയോട്ടിക്‌ കഴിക്കാമോ   ഗര്‍ഭകാലമാണെന്നറിയാതെ ആന്റിബയോട്ടിക്കുകള്‍ കഴിച്ചെന്നു കരുതി പല ഗര്‍ഭിണികളും ആകുലപ്പെടാറുണ്‌ട്‌.അതു ബാനികരമല്ല എന്നതാണു വാസ്‌തവം.ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടി ക്കുകള്‍ ഗര്‍ഭകാലത്തു കഴിക്കുന്നതിനു കുഴപ്പമില്ല.പാരസെറ്റാമോളും മറ്റും കഴിക്കുന്നതു കൊണ്‌ട്‌ വലിയ പ്രശ്‌നമൊന്നും വരാറില്ല. 1. ആദ്യമൂന്നു മാസക്കാലം രക്‌തസ്രാവം,കഠിനമായ വയറുവേദന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. 2. രണ്‌ടാമത്തെ മൂന്നുമാസക്കാലം കാലില്‍ നീര്‌,തലവേദന,കണ്ണില്‍ ഇരുട്ട്‌ ഇവ വരുന്നത്‌ ബിപി യുടെ ആരംഭമാകാം. 3. അവസാനമൂന്നുമാസം കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം.അനക്കം കുറയുന്നത്‌ നല്ല ലക്ഷണമല്ല .    . വിവരങ്ങള്‍ക്കു കടപ്പാട്‌ ഡോ.രാജു രാജശേഖരന്‍ നായര്‍ കണ്‍സല്‍ട്ടന്റ്‌ റിപ്രൊഡക്‌റ്റീവ്‌ മെഡിസിന്‍ ആന്‍ഡ്‌ ലാപ്രോസ്‌കോപ്പിക്‌ സര്‍ജന്‍ മാതാ അസിസ്‌റ്റന്റ്‌ റീപ്രൊഡക്‌റ്റീവ്‌ സെന്റര്‍ മാതാ ഹോസ്‌പിറ്റല്‍ തെള്ളകം,കോട്ടയം. കുടുതല്‍ വായിക്കുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍