വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121206

നമ്മുടെ അവകാശം

പ്രിയപ്പെട്ട വായനക്കാരാ... നിങ്ങള്‍ എപിഎല്ലോ ബിപിഎല്ലോ ആകട്ടെ... റേഷന്‍ കാര്‍ഡുടമയാണെങ്കില്‍ നിങ്ങള്‍ക്കുള്ള പ്രതിമാസം റേഷന്‍ സര്‍ക്കാര്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നുണ്‌ട്‌. നിങ്ങള്‍ വാങ്ങുന്നില്ലെങ്കില്‍ ഇവ കൂടിയ വിലയ്ക്ക്‌ മറിച്ചു വില്‍ക്കാന്‍ ചില റേഷന്‍ കടകള്‍ക്കു സംവിധാനമുണ്‌ട്‌. അങ്ങനെ റേഷന്‍ കടകളില്‍നിന്നു പിന്‍വാതിലിലൂടെ പൊതുവിപണിയില്‍ എത്തുന്ന ഉല്‍പന്നം പലമടങ്ങ്‌ വിലകൊടുത്തു നമ്മള്‍തന്നെ വാങ്ങുന്നു എന്നതാണ്‌ സത്യം. ഇതു തടയാന്‍ കഴിയണമെങ്കില്‍ എന്തൊക്കെയാണ്‌ നമുക്ക്‌ അവകാശപ്പെട്ടതെന്നു മനസിലാക്കുകയും അവ കൃത്യമായി റേഷന്‍ കടകളില്‍നിന്നു ചോദിച്ചു വാങ്ങുകയും ചെയ്യണം. തൃശൂര്‍ ജില്ലാ സപ്ലൈ ഓഫിസില്‍നിന്നു ലഭിച്ച വിവരമനുസരിച്ച്‌ റേഷന്‍ കാര്‍ഡുടമകളുടെ അവകാശങ്ങള്‍ ചുവടെ (റേഷന്‍ വ്യാപാരികള്‍ കൂടി അറിയാന്‍): ഒരു മാസം ലഭിക്കുന്ന അരിയും ഗോതമ്പും മണ്ണെണ്ണയും: (സപ്ലൈ ഓഫിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍) ബിപിഎല്‍ കാര്‍ഡ്‌ 25 കിലോ അരി (പച്ചരി, കുത്തരി, പുഴുക്കലരി ) ഒരുരൂപ നിരക്കില്‍. എട്ട്‌ കിലോ ഗോതമ്പ്‌. രണ്‌ടുരൂപ നിരക്കില്‍. പഞ്ചസാര. വീട്ടിലെ അംഗമൊന്നിനു 400 ഗ്രാം വീതം. • ബിപിഎല്‍ അന്ത്യോദയ 35 കിലോ അരി. ഒരുരൂപ നിരക്കില്‍. പഞ്ചസാര. അംഗമൊന്നിനു നാനൂറു ഗ്രാം. (എപിഎല്‍ അന്ത്യോദയ വിഭാഗത്തിലെ അരിയുടെ അളവില്‍ ഒരിക്കലും കുറവുവരാന്‍ പാടില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ഇതനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ കൃത്യമായി നല്‍കുന്നുണെ്‌ടന്ന്‌ ജില്ലാ സപ്ലൈ ഓഫിസ്‌ വ്യക്‌തമാക്കുന്നു). എപിഎല്ലിലെ ദരിദ്രവിഭാഗം (സബ്‌സിഡി) ഒന്‍പതു കിലോ അരി രണ്‌ടുരൂപ നിരക്കില്‍ (പരമാവധി ഒന്‍പതു കിലോ, അലോട്ട്‌മെന്റ്‌ അനുസരിച്ച്‌ അരക്കിലോയോ ഒരുകിലോയോ കുറവ്‌ ചിലപ്പോള്‍ വരാമെന്നു മാത്രം.) രണ്‌ടു കിലോ ഗോതമ്പ്‌. രണ്‌ടുരൂപ നിരക്കില്‍. എപിഎല്‍ വിഭാഗം പരമാവധി 10 കിലോ അരി. 8.90 നിരക്കില്‍. മൂന്നു കിലോ ഗോതമ്പ്‌. 6.70 നിരക്കില്‍. (അലോട്ട്‌മെന്റ്‌ അനുസരിച്ച്‌ അരക്കിലോയോ ഒരു കിലോയോ കുറവ്‌ ചിലപ്പോള്‍ വരാമെന്നു മാത്രം.) മണ്ണെണ്ണ വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും (എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ) മണ്ണെണ്ണ മാസം അര ലീറ്റര്‍ വീതം. വില ലീറ്ററിനു 15.50 വൈദ്യുതീകരിക്കാത്ത വീടുള്ള എല്ലാ കാര്‍ഡുടകള്‍ക്കും പ്രതിമാസം നാലു ലീറ്റര്‍ 15.50 രൂപ നിരക്കില്‍. കിട്ടിയില്ലെങ്കിലോ  ചോദ്യം പ്രസക്‌തമാണ്‌. എപിഎല്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ ചെല്ലുന്ന മിക്കവര്‍ക്കും കിട്ടുന്ന മറുപടി ‘‘ഈ കാര്‍ഡുകൊണ്‌ട്‌ കാര്യമൊന്നുമില്ല. വെറുതെ കയ്യില്‍ വയ്ക്കാമെന്നേയുള്ളു എന്നാണ്‌. ഈ മറുപടി കിട്ടുന്നെങ്കില്‍ ഉറപ്പിച്ചോളൂ. നിങ്ങളുടെ റേഷന്‍ കടക്കാരന്‍ അരിയും സാധനങ്ങളും മറിച്ചുവില്‍ക്കുന്ന ഒന്നാംതരം കള്ളനാണ്‌. കാര്‍ഡുമായി ചെന്നിട്ടും അര്‍ഹമായ ഉല്‍പന്നം കിട്ടിയില്ലെങ്കില്‍ നിങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു. പരാതിപ്പെടാന്‍ അവസരമുണ്‌ട്‌. പരാതിപ്പെടാനുള്ള വഴികള്‍ • ഉല്‍പന്നം കിട്ടിയിട്ടില്ലെന്നതിനു തെളിവായി റേഷന്‍ കാര്‍ഡിന്റെ ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പി എടുക്കുക. ഇതുസഹിതം താലൂക്ക്‌ സപ്ലൈ ഓഫിസര്‍ക്ക്‌ നേരിട്ടു പരാതി നല്‍കുകയാണ്‌ മികച്ചവഴി. • റേഷന്‍ കാര്‍ഡില്‍ കൊടുത്തിട്ടുള്ള സപ്ലൈ ഓഫിസിലെ ഫോണ്‍ നമ്പറില്‍ വിളിച്ചു പറയാം. • റേഷന്‍ ലഭിക്കാത്തവര്‍ക്കു പരാതിപ്പെടാന്‍ സംസ്‌ഥാനതലത്തില്‍ ടോള്‍ഫ്രീ നമ്പറുണ്‌ട്‌: 1800 425 15 50 എന്ന നമ്പറില്‍ വിളിക്കുക. • റേഷന്‍ കാര്‍ഡില്‍ ഉല്‍പന്നം പതിച്ചിട്ടില്ലെന്നതിന്റെ തെളിവായി കോപ്പി സഹിതം അതതു താലൂക്ക്‌ സപ്ലൈ ഓഫിസര്‍ക്കു നേരിട്ടു പരാതി നല്‍കുന്നതാണ്‌ കൂടുതല്‍ ഫലപ്രദം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍