കടപ്പുറം പഞ്ചായത്തില്‍ അനുവദിച്ച ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മാര്‍ച്ചില്‍തന്നെ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി തുടങ്ങണമെന്ന് പഞ്ചായത്ത് സര്‍ക്കാരിന് നിവേദനം നല്കിയിരുന്നു.
... ഇതേതുടര്‍ന്ന് 23 പുതിയ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതില്‍ കടപ്പുറത്തെയും ഉള്‍പ്പെടുത്തി. ആയുര്‍വേദവിഭാഗം ഡി.എം.ഒ. പ്രിയംവദ കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച് ഡിസ്‌പെന്‍സറി തുടങ്ങാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കി.
പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് കെ.എം. ഇബ്രാഹിം, മെമ്പര്‍മാരായ ആര്‍.കെ. ഇസ്മായില്‍, സി. മുസ്താഖ്അലി, റംല അശ്‌റഫ്, എം.എസ്. പ്രകാശന്‍, സുഹറാബി പുളിക്കല്‍, ഹാജറ താജുദ്ദീന്‍, സതീഭായ് എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment