വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120219

വട്ടേക്കാട് നേര്‍ച്ചക്കിടയില്‍ സംഘര്‍ഷംചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക് vattekkad nercha

ചാവക്കാട്‌: വട്ടേക്കാട് നേര്‍ച്ചക്കിടെയുണ്ടായ സംഘട്ടനത്തില്‍ ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്. ചാവക്കാട്‌ മുതുവട്ടൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി ഐ സുദര്‍ശനെ പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇഷ്ടിക കൊണ്ടുള്ള ഏറില്‍ മുഖത്തെ താടിയെല്ല് പൊട്ടിയതായും പല്ലുകള്‍ക്കും മൂക്കിനും പരിക്ക് പറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. നാളെ താടിയെല്ലിന് ഓപ്പറേഷന്‍ നടത്താനിരിക്കുകയാണ്. ഇന്ന് രാവിലെ രണ്ടുമണിയോടെയാണ് സഭവം. അഞ്ചങ്ങാടിയില്‍നിന്നും വട്ടേക്കാട് നേര്‍ച്ചയോടനുബന്ധിച്ച് പുറപ്പെട്ട കാഴ്ച്ചയില്‍ മറ്റൊരു വിഭാഗവുമായുണ്ടായ സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്‌. ഇരുവിഭാഗത്തെയും പോലീസ്‌ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഓടിയ യുവാവ്‌ നിലത്തെ വീഴുകയും അയാളെ പോലീസ്‌ മര്‍ദിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം പോലീസിനുനേരെ കല്ലെറിയുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. പരിക്കേറ്റ യുവാക്കളില്‍ ഒരാളെ എം ഇ എസ് ആശുപത്രിയിലും മറ്റൊരാളെ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍