വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120219

വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി



ചാവക്കാട്:വട്ടേക്കാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി. രാവിലെ എട്ടിന് ഫൈദ്രോസ്തങ്ങളുടെ വസതിയില്‍ നിന്ന് വാദ്യമേളങ്ങളോടെ തുടങ്ങിയ താബൂത്ത് കാഴ്ച പന്ത്രണ്ടിന് ജാറം അങ്കണത്തിലെത്തി. ആലുംപറമ്പ് പള്ളിയില്‍ നിന്ന് തുടങ്ങിയ കൊടികയറ്റകാഴ്ച വട്ടേക്കാടിന്റെ വിവിധ ഭാഗങ്ങള്‍ചുറ്റി ജാറം അങ്കണത്തിലെത്തി കൊടിമരത്തില്‍ കൊടിയേറ്റി. ഭാരവാഹികളായ ആര്‍.പി. അഷറഫ്, അറക്കല്‍ ഇബ്രാഹിം കുട്ടി, പി.പി. സെയ്തു, ആര്‍.എച്ച്. മുഹമ്മദാലി, പി.ടി. ഹമീദ് എന്നിവര്‍ നേതൃത്വം നല്കി. രണ്ടുദിവസമായി നടന്ന നേര്‍ച്ചയ്ക്ക് അടിതിരുത്തി മിക്‌സ്ഗ്രൂപ്പ്, ചേറ്റുവ മുഹമ്മദന്‍സ്, ആസ്​പത്രിപടി ഓയാസിസ്, വട്ടേക്കാട് എസിസി, അടിതിരുത്തി ഫത്താഗ്രൂപ്പ്, മാട്ടുമ്മല്‍ നാട്ടുകൂട്ടം, ചേറ്റുവപാടം ഒരുമ, വട്ടേക്കാട് എസ്‌പെന്‍േറാ എന്നീ കാഴ്ചകള്‍ മിഴിവേകി. ഞായറാഴ്ച പുലര്‍ച്ചെ നേര്‍ച്ച സമാപിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍