വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120216

നമ്മുടെ സ്കൂള്‍.



























                                                                                                                                                                                                                
നമ്മുടെ സ്കൂള്‍.




By Noufal Av in VATTEKKAD · FaceBook-ല്‍ നമ്മുടെ സ്കൂളിന്റെ ഫോട്ടോ കണ്ടു, ക്യാപ്ഷനില്‍ കൊടുത്ത പോലെ ആ കാലം ഇനിയും തിരിച്ചു വരികയില്ലെന്കിലും, ആ കാലത്തെ ഗൃഹാതുരമായ ഒരു പാട് ഓര്മ്മകള്‍ മനസ്സിനെ വല്ലാതെ ആനന്ദിപ്പിച്ചു. ആദ്യമായി ഓര്ത്തത്‌ ഗുരുക്കന്മാരെ തന്നെ. ആദ്യാക്ഷരം പഠിപ്പിച്ച അമ്മിണി ടീച്ചര്‍, സരോജിനി ടീച്ചര്‍, സുബൈദ ടീച്ചര്‍, അമ്മു ടീച്ചര്‍, സൂറ ടീച്ചര്‍, മേരി ടീച്ചര്‍, ശോഭി ടീച്ചര്‍, ബീവാത്തു ടീച്ചര്‍, ഭാവന ടീച്ചര്‍, നാരായണ്‍ മാഷ്‌, മാത്യു മാഷ്‌, ഉര്ദു മാഷ്‌, സലാം മാഷ്‌, ഉണ്ണി മാഷ്‌,.... ഇവരെല്ലാം തന്നെ നമ്മുടെ നാട്ടിലെ ഒരു പാട് തലമുറകള്ക്ക് അക്ഷര ജ്ഞാനം പകര്ന്നു് നല്കി. ദിവസവും വിദൂരങ്ങളില്‍ നിന്ന് പോലും ഒരു പാട് യാത്രാ ക്ലേശങ്ങള്‍ സഹിച്ചു അവര്‍ വന്നിരുന്നത് പലപ്പോഴും ഒരു ജോലി എന്നതിനേക്കാള്‍ അവര്ക്ക് ഒരു അനുഷ്ടാനമായിരുന്നു. നാരായണ മാഷിന്റെ അടിയും ഉര്ദു മാഷിന്റെ പിച്ചും ചിലര്കെ് ങ്കിലും വേദനിപ്പിക്കുന്ന അടയാളങ്ങളുണ്ടാക്കിയിരുന്നെന്കിലും അവരുടെയൊക്കെ സ്നേഹവും ആത്മാര്ഥാതയും മനസ്സിലാക്കാന്‍ വൈകിപ്പോയിരുന്നു. ഇന്നതെല്ലാം നഷ്ടപ്പെട്ട സുവര്ണന കാലഘട്ടമായി തോന്നാത്തവരായി ആരുണ്ട്‌ . ‘ഹാദാ ഖലമീ, ഹാദാ ഖലമീ....’ എന്ന പാട്ട് പാടി വടിയുമായി ഉലാത്തുന്ന അറബി മാഷെ എങ്ങിനെയാണ്‌ മറക്കാന്‍ കഴിയുക. പള്ളിക്കാട്ടില്‍ നീലൂരിയും കമ്മ്യുണിസ്റ്റ്‌ പച്ചയും ഉണ്ടായിരുന്ന കാലത്തോളം അടിക്കു ഒരു ക്ഷാമാവുമില്ലായിരുന്നു. മൂന്നാം ക്ലാസ്സില്‍ കണക്ക് എടുത്തിരുന്നത് മാത്യുമാഷായിരുന്നു. ദിവസവും സ്ലൈറ്റില്‍ പെരുക്കപ്പട്ടിക എഴുതി കൊണ്ട് വന്നാലേ ക്ലാസ്സില്‍ കയറ്റുകയുള്ളൂ. ആ ശീലം പിന്നീടുള്ള ക്ലാസുകളില്‍ കണക്ക് ഇഷ്ടവിഷയമാകാനുള്ള ഉറച്ച അടിത്തറ പാകി. ഇന്ന് നമ്മുടെ മക്കള്‍ നോട്ട് ബുക്കില്‍ സ്റ്റാര്‍ ലഭിച്ചത് കാണിക്കുമ്പോള്‍ ഓര്മ്മെ വരുന്നത് അന്ന് സ്ലൈറ്റിന്റെ് ചട്ടയില്‍ ചോക്ക് കൊണ്ട് കിട്ടുന്ന ഒരു വരയാണ്. അഞ്ചു വര കിട്ടിയാല്‍ ഒരു ചോക്കാപ്പൊട്ട് സമ്മാനമായി ലഭിക്കുമ്പോഴുള്ള ആഹ്ലാദം വളരെ വലുതായിരുന്നു. മാത്യു മാഷ്‌ ഫാത്തിഹ സൂറത്ത് മുഴുവന്‍ ഭംഗിയായി ഓതുന്നതും മണത്തല നേര്ച്ചകയുടെ ദിവസം അവിടെ മണ്മറഞ ഹൈദ്രോസ് മൂപ്പരുടെ വീര ചരിത്ര കഥകള്‍ പറഞ്ഞിരുന്നതുമൊക്കെ ഒരു വിസ്മയത്തോടെ കേട്ടിരുന്നിട്ടുണ്ട്. വിരമിച്ചതിനു ശേഷവും നമ്മുടെ നാട്ടിലെ കുട്ടികളുടെ പഠനത്തിന് പ്രോല്സാ ഹനം നല്കാുനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹവും കുടുംബവുമായി ഞങ്ങള്‍ അന്നും ഇന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. ഇപ്പോഴും ഒരു മാറ്റവുമില്ലാത്ത ആ പഴയ വീട്ടില്‍ ശ്വാസംമുട്ടും മറ്റു ചെറിയ അസുഖങ്ങളുമൊക്കെയായി അദ്ദേഹം കഴിഞ്ഞു കൂടുന്നു. മറ്റു അധ്യാപകരില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. കാലം ഒരുപാട് കടന്നു പോയെങ്കിലും ചില മുഖം മിനുക്കലുകല്പ്പു റമുള്ള മാറ്റങ്ങളൊന്നും സ്കൂളിന് വന്നിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴുള്ള ഗൈറ്റ് കടന്നു പോകുന്ന വഴിയിലാണ് പഴയ ഓഫീസ് കെട്ടിടം ഉണ്ടായിരുന്നത്. അതില്‍ ഇടുങ്ങിയ ആ ചെറിയ മുറിക്കുള്ളില്‍ കുറെ രജിസ്റ്റര്‍ ബുക്കുകള്കിചടയില്‍ റൂള്വ്ടിയുമായി സൈയ്തുമുഹമ്മദ് മാഷ്‌ (PC). ഇടിഞ്ഞു പൊളിയാറായ അടുത്ത മുറിയില്‍ കുറേ പുസ്തകക്കെട്ടുകളും ശംസുദ്ധീന്‍ മുസ്ലിയാരും. സ്കൂള്‍ കെട്ടിടത്തിനു നടുവിലായി സ്റ്റാഫ്‌ ഡസ്ക് (റൂം ഇല്ലായിരുന്നു). മദ്രസ വിടുന്നതിനു മുമ്പ് തന്നെ ടീച്ചര്മാ്ര്‍ അവിടെ സ്ഥാനം പിടിച്ചിരിക്കും. സ്കൂള്‍ കെട്ടിടത്തില്‍ തന്നെ മദ്രസയും നടത്തപ്പെട്ടിരുന്നു എന്ന അപൂര്വചത ഒരു പക്ഷെ നമ്മുടെ സ്കൂളിന് മാത്രം അവകാശപ്പെട്ടതായിരിക്കാം. വടക്കേകെട്ടിടത്തിലെ താഴെ നനുത്ത മണ്ണിനും ഓല മേഞ്ഞ മേല്കൂരക്കുമിടയില്‍ മുഴങ്ങിക്കേട്ടിരുന്ന ‘തറ’, ‘പറ’ പാഠങ്ങളും ‘കുഞ്ചിയമ്മക്കഞ്ചു മക്കളാണെ..’ ‘മേരിക്കുണ്ടൊരു ...’ പാട്ടുകളും നിഷ്കളങ്കമായ ബാല്യത്തിന്റെ മധുര സ്മരണകളായി ഇന്നും അവശേഷിക്കുന്നു. സ്കൂളില്‍ ഒരു മൂത്രപ്പുര പോലുമില്ലാതിരുന്ന അന്ന് നല്ലവരായ സമീപ വാസികളുടെ വീടുകളായിരുന്നു ടീച്ചര്മാലര്ക്ക് ആശ്രയം, അധ്യാപകര്ക്ക് പള്ളിയുടെ മൂത്രപ്പുരയും. പരാതീനതകള്‍ ഒരുപാടുണ്ടായിരുന്നെന്കിലും അര നൂറ്റാണ്ടിലതികമായി നമ്മുടെ നാടിന് വിജ്‌ഞാനത്തിന്റെ പ്രഭ പരത്തിയ ഈ സ്ഥാപനത്തിന്റെ ക്രാന്തദര്ശിമയായ സ്ഥാപകന്‍ മര്ഹൂംയ മൊയ്തുണ്ണി ഹാജിയെ നമുക്കിവിടെ സ്മരിക്കാം. വിദ്യാഭ്യാസത്തിലൂടെയാണ് നാടിന്റെയും ജനതയുടെയും അഭിവൃദ്ധി കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം മുന്കൂദട്ടി കണ്ടു. എന്നാല്‍ പിന്നീടിങ്ങോട്ട് കാലഘട്ടത്തിന്റെ ആവശ്യങ്ങള്ക്കതനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാകാതെ പോയതാണ് നമ്മുടെ മക്കളെ സമീപ നാടുകളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അയക്കേണ്ട സാഹചര്യം ഉണ്ടായത് എന്നത് ഒരു യാഥാര്ത്ഥ്യ മാണ്. വിദ്യാഭ്യാസ മേഘലയില്‍ തിളങ്ങിയ നമ്മുടെ നാട്ടിലെ രണ്ടു പഴയ കാല വ്യക്തിത്വങ്ങളെ കുറിച്ച് പുതിയ തലമുറയുടെ അറിവിലേക്കായി ഇവിടെ കുറിക്കുകയാണ്; ഒന്ന്- പി.ഐ. കാദര്‍ മാസ്റ്റര്‍: കുറച്ചു കാലം പൊന്നാനിയിലും ദീര്ഘകാലം കടപ്പുറം ഗവ: സ്കൂളില്‍ അധ്യാപകനായും പ്രവര്ത്തികച്ചു. നൂറു വയസ്സോളം ജീവിച്ച അദ്ദേഹം ദീനീകാര്യങ്ങളില്‍ സൂക്ഷ്മത പുലര്ത്തുതകയും കുടുംബ ബന്ധങ്ങള്‍ കൂട്ടിചേര്ക്കുിന്നതില്‍ വളരെയധികം പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അല്ലാഹു പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ. ആ പാരമ്പര്യം നില നിര്ത്തി അദ്ദേഹത്തിന്റെ മകന്‍ അബൂബക്കര്‍ സാഹിബ് ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനം വളരെ നല്ല നിലയില്‍ നടത്തി കൊണ്ടുവരുന്നു. രണ്ടു- അബ്ദുസ്സലാം ഹാജി (അറഫാ ), എന്റെ അറിവ് ശരിയാണെങ്കില്‍ നമ്മുടെ നാട്ടിലെ ആദ്യത്തെ ബിരുദ ധാരിയാണദ്ദേഹം. അദ്ദേഹത്തിന്റെ മകന്‍ നമ്മുടെ നാട്ടില്‍ നിന്നുള്ള ആദ്യത്തെ ഡോക്ടറുമാണ്. തീര്ച്ചിയായും നാട്ടില്‍ ആദരിക്കപ്പെടേണ്ട വ്യക്തികളില്‍ അദ്ദേഹം പ്രധമസ്ഥാനമര്ഹി്ക്കുന്നു. എന്റെ പരിമിതമായ അനുഭവത്തില്‍ നിന്നുള്ള വിവരങ്ങളാണ് ഇവിടെ കുറിച്ചത്. എന്നെക്കാള്‍ ഒരു പാട് വിവരവും അനുഭവങ്ങളും നാട്ടറിവുമുള്ള മുതിര്ന്നി സഹോദരന്മാര്‍ നമ്മുടെ നാടിനെ കുറിച്ചുള്ള അനുഭവങ്ങളും ചരിത്ര വിവരങ്ങളും പങ്കുവെക്കാന്‍ മുന്നോട്ടു വരണമെന്ന് അഭ്യര്ത്ഥിച്ചു കൊണ്ട്... NOUFAL A.V. KALBA, UAE +971-50-7898404 avnoufal@hotmail.com


Thanks Noufal

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍