ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. വിജയലക്ഷ്യമായ 321 റണ്‍സ് 40 ഓവറില്‍ നേടേണ്ടിയിരുന്ന ഇന്ത്യ ലക്ഷ്യം 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. വിരാട് കോലി 86 പന്തില്‍ 133 റണ്‍സെടുത്ത് പുറത്താകാതെനിന്നു. ഇതില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നു.
സുരേഷ് റെയ്‌ന 40 റണ്‍സുമായി പുറത്താകാതെനിന്നു. ഗൗതം ഗംഭീര്‍ 63ഉം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 39ഉം വിരേന്ദര്‍ സെവാഗ് 30ഉം റണ്‍സ് നേടി. ഇതോടെ ബോണസ് പോയിന്റടക്കം അഞ്ച് പോയിന്റ് നേടിയ ഇന്ത്യയുടെ മൊത്തം പോയിന്റ് 15 ആയി. ശ്രീലങ്കയ്ക്കും 15 പോയിന്റാണുള്ളത്. എന്നാല്‍ അവര്‍ക്ക് ഒരു മത്സരം ബാക്കിയുണ്ട്. ഇതോടെ വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരം ശ്രീലങ്കയ്ക്ക് ജയിച്ചേ മതിയാകൂ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു.
ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്റെയും കുമാര്‍ സംഗക്കാരയുടെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചത്. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സംഗക്കാര 105 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു
No comments:
Post a Comment