വട്ടേക്കാട്ട് നേര്‍ച്ച കമ്മറ്റി പ്രസിഡന്റും ഭാര വാഹികളും ഒന്ന് കണ്ണ് തുറക്കാന്‍ വേണ്ടി. ഒരു പ്രതീക്ഷയും ഇല്ല എങ്കിലും .....**** ആര്‍ക്ക് വേണ്ടിയാണു ഈ കമ്മറ്റി നേരത്തെ കുടുന്നതും,എന്തിനു വേണ്ടിയാണു നിങ്ങള്‍ രാപ്പകല്‍ ഇല്ലാതെ അഹോരാത്രം ഓടി നടക്കുന്നതും,അതുകൊണ്ട് എന്തെല്ലാം നേട്ടമാണ് ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?**** ഈ ആവേശവും വീര്യവും വര്‍ഷം തോറും നടത്തി വരാറുള്ള സ്ഥലത്ത് വാര്‍ഷികത്തിലും കാണിക്കാത്തത് എന്തെ?****
ഈ ഓട്ടം ന്യായത്തിനും പള്ളിക്കും വേണ്ടിയാണെങ്കില്‍ ബഹുമാനപെട്ട ചാപ്പനങ്ങാടി ബാപ്പു: മുസ്ലിയാര്‍ അവര്‍കളാല്‍ സ്ഥാപിതമായ വ്യാഴാഴ്ച തോറും നടത്തി വരാറുള്ള ദിക്കര്‍ സദസിലും ഏറ്റെടുത്തു ആത്മീയ നിര്‍വൃതി കൊള്ളാത്തത് എന്തെ ?****
സ്വന്തം ഭാര്യയെയും മക്കളെയും കുടുംബത്തെയും അന്ന്യരുടെ മുന്‍പില്‍ പ്രദര്‍ ശിപ്പിക്കാന്‍,കൂട്ടുകൂടി കള്ളു കുടിക്കാന്‍ അടിപിടിയും പകയും ഉണ്ടാക്കാന്‍ നമ്മുടെ മക്കള്‍ക്ക് കുടുതല്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാണ് ?**** ബഹുമാനപെട്ട ശൈഖു ഭര്‍ദാന്‍ തങ്ങളുടെ പേരിന്‍റെ പ്രസക്തിക്കും ഇതാണോ മാന്യരേ ചെയ്യേണ്ടത്,ഇങ്ങനെ ആണോ കാശു ചിലവക്കേണ്ടത് . ****
ആനയും കൊട്ടും കുരവയും മേളവും ഇല്ലാതെ വളരെ സമാധാനപരമായി എത്രയോ നല്ല കാര്യങ്ങള്‍ മഹല്ലിനും മഹലു നിവാസികള്‍ക്കുമായി ചെയ്യാനുണ്ട് അതിലേക്കു ശ്രദ്ധ തിരിക്കുക.****
ഈ ആവശ്യം പറഞ്ഞു വീട് വീടാന്തരം കയറി ഇറങ്ങി പിരിചെടുക്കുന്നതും പിരിഞ്ഞു കിട്ടുന്നതുമായ കാശു പടക്കം പൊട്ടിച്ചു കളയാതെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ച് കൂടെ സോദരെ,?****
ഒന്ന് ചിന്തിച്ചു കൂടെ, പിന്തിരിഞ്ഞു കൂടെ, ഈ കൂത്തട്ടത്തില്‍നിന്ന് ,കാഴ്ചകളും കൊട്ടും കുരവയും ആനയും അമ്ബാടിയും ഇല്ലാതെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നേര്‍ച്ചകള്‍ നടത്താന്‍ സാദിക്കില്ലേ? നമ്മള്‍ക്ക് ,കഴിയും നിങ്ങളെ പോലെ ഉള്ള കരുത്തുറ്റ നേതൃത്വം തന്നെ വിചാരിക്കണം തീര്‍ച്ചയായും കഴിയും.**** ** **
നമ്മുടെ സ്വന്തം വീടിന്‍റെ മുന്‍പിലും സെന്ററിലും നമ്മുടെ ഭാര്യയും പെണ്മക്കളും അണിഞ്ഞൊരുങ്ങി ഒവരത് മറക്കാതെ നില്ക്കാന്‍ അത് മറ്റുള്ളവര്‍ക്ക് ക്യാമറകളില്‍ പകര്‍ത്താന്‍ ആണ്ണ്‍ മക്കള്‍ക്ക് കുടിച്ചു കൂത്താടാന്‍,അടിയും പിടിയും പകയും ഒഴുവാക്കാന്‍ ഇനിയെങ്കിലും ശ്രമിക്കു ഭാരവാഹികളെ,****
നല്ലത് മാത്രം നാടിനു വണ്ടി കാഴ്ച വെക്കാന്‍,നമ്മുടെ ആരോഗ്യവും ആയുസും നല്ലത് ചെയ്യാനും തെറ്റ് കുറ്റങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതുമായ പ്രവര്‍ ത്തനങ്ങള്‍ക്ക് ഉതകും വിധം ചിലവഴിക്കാന്‍ ലോകരക്ഷിതാവ് നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.****
1 comment:
ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകും എന്ന പ്രതീക്ഷയോടെ യാണ് ഇത് പോസ്റ്റ് ചെയ്തത് നന്ദി മുസ്സമ്മില്‍.
ഇത് പോസ്റ്റ് ചെയ്യാന്‍ കാരണം ഷക്കീല്‍ വട്ടേക്കാട് എന്നോട് ചര്‍ച്ച ചെയ്ത കാര്യം ഞാന്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞ കൊല്ലവും ഇട്ട പോസ്റിനെക്കളും നല്ല പ്രതികരണം ഉണ്ട് ഇത് തുടങ്ങിയാല്‍ ഭാവിയില്‍ ചിലപ്പോള്‍ ഈ പെകുത്തുകള്‍ അവസാനിക്കും എന്നുകരുതുന്നു
Post a Comment