വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120131

ഇ-മെയില്‍ സുരക്ഷയ്ക്കായി പുതിയ കൂട്ടായ്മ

Imageവാഷിങ്ടണ്‍: ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എഒഎല്‍ എന്നിങ്ങനെ ഇ-മെയിലും ഓണ്‍ലൈന്‍ സന്ദേശ സര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്ന് 'ഫിഷിങ്' എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നു.
DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും.വ്യാജസന്ദേശങ്ങള്‍ അയച്ച് ഈമെയില്‍ ഉപയോക്താക്കളെ കെണിയില്‍ പെടുത്തുകയും, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനാണ് ഫിഷിങ് എന്ന് പറയുന്നത്. ഫിഷിങ് വ്യാപകമായതോടെ ഈമെയില്‍ ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്.
ഏതാണ് വ്യാജന്‍ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഫിഷിങ് നേരിടാന്‍ വന്‍കിട കമ്പനികള്‍ പുതിയ കൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത്.'ഡൊമെയ്ന്‍ബേസ്ഡ് മെസ്സേജ് ഓഥന്റൈസേഷന്‍, റിപ്പോര്‍ട്ടിങ് ആന്‍ഡ് കണ്‍ഫോമന്‍സ്' എന്നതിന്റെ ചുരുക്കപ്പേരാണ് ഡിഎംഎആര്‍സി. പുതിയ ഈമെയില്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെടുത്തി ഫിഷിങിന് അറുതിവരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.സാധാരണഗതിയില്‍ ഫിഷിങ് സന്ദേശങ്ങളെ ഈമെയിലിലെ സ്പാം ഫില്‍റ്റര്‍ പിടികൂടി സ്പാം ഫോള്‍ഡറിലാക്കിയിട്ടുണ്ടാകും. എന്നാല്‍, സ്പാം ഫോള്‍ഡര്‍ തുറന്നു നോക്കുന്ന യൂസര്‍, അത് ശരിയായ സ്ഥലത്തു നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് തുറന്നു നോക്കി കെണിയിലാകുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍