വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120131

അറിയുമോ ഈ ചെറുപ്പക്കാരനെ ......?

അറിയുമോ ഈ ചെറുപ്പക്കാരനെ ......? ഇതു കണ്ണൂര്‍ അഴീക്കോട് ചാലില്‍ MANEESH.P V. മുംബൈ Obroi hotel ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ധീരനായ പോരാളി ...2008 November 26 തീവ്രവാദി ആക്രമണത്തെ നേരിടാന്‍ നിയോഗിക്കപെട്ട N S G യിലെ 120 പേരില്‍ ഒരാള്‍ ...തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഗ്രനേഡ്‌ തലയ്ക്കു മുകളില്‍ വെച്ചു പൊട്ടി ഗുരുതരമായി പരിക്കേറ്റു, തലച്ചോറിനുള്ളില്‍ ഗ്രനേടിന്‍റെ ഒരംശം ഇപ്പോഴുമുണ്ട്.അതെടുത്തുമാറ്റിയാല്‍ ജീവന്‍ തന്നെ അപകടത്തിലാവും .....സംസാരിക്കാന്‍ കൂടി കഴിയാതെ ഒരു വശം മുഴുവന്‍ തളര്‍ന്ന അദ്ദേഹത്തിന്നു ഭാര്യയും ഒരു കുഞ്ഞുമുണ്ട് ... എങ്കിലും മനസ്സിന്‍റെ ധൈര്യം ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തിന്നു കുറേശ്ശെ സംസാരിക്കാനും നില്‍ക്കാനും കഴിയുന്നു ... പരുക്കുപറ്റിയ മറ്റു COMMANDO-കള്‍ക്ക് അവരവരുടെ സമസ്ഥാന സര്‍ക്കാരുകള്‍ എട്ടും -പത്തും ലക്ഷം രൂപ സഹായധനം കൊടുത്തപ്പോള്‍ നമ്മുടെ കേരള സര്‍ക്കാര്‍ -MANEESH.P.V.ക്കു കൊടുത്തതു വെറും ഒരു ലക്ഷം രൂപ ....അതും ഒരു വര്‍ഷത്തിനു ശേഷം ....നോക്കണേ നമ്മള്‍ മലയാളികളുടെ രാജ്യസ്നേഹം 63 ആം റിപബ്ലിക്‌ ദിനാഘോഷം എന്തു ജോറായിരുന്നു ...? നമ്മള്‍ ആഘോഷിക്കാന്‍ കാരണം അന്യേഷിച്ചുനടക്കുകയാണല്ലോ ...? മെല്ലെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചുവരുന്ന MANEESH P.V.എന്ന ഈ ധീര യോധാവിനു ദീര്‍ഘയുസ്സുണ്ടാവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം ...

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍