അബൂദബി: യു.എ.ഇയിലെ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഇബാന്‍) സംവിധാനം ഇന്ന് നിലവില്‍വരും. എല്ലാ ബാങ്കുകളിലെയും എല്ലാ തരത്തിലുമുള്ള അക്കൗണ്ടുകള്‍ക്ക് ഇത് ബാധകമാണ്. സെന്‍ട്രല്‍ ബാങ്കാണ് സംവിധാനം നടപ്പാക്കുന്നത്. ബാങ്ക് ഇടപാടുകളും പണവിനിമയവും അന്തര്‍ദേശീയ സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നതിന്‍െറ ഭാഗമായുള്ള നടപടി ബാങ്കിങ് മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തും.
എന്നാല്‍, രാജ്യത്തെ ബാങ്ക് ഇടപാടുകാരില്‍ ഭൂരിഭാഗം പേര്‍ക്കും ബന്ധപ്പെട്ട ബാങ്കുകളില്‍നിന്ന് ‘ഇബാന്‍’ സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ളെന്നറിയുന്നു. അതുകൊണ്ടുതന്നെ പുതിയ സംവിധാനത്തെ കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഓരോ ബാങ്ക് അക്കൗണ്ട് ഉടമക്കും 23 അക്കങ്ങളുള്ള തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന സംവിധാനമാണ് നിലവില്‍വരുന്നത്. ഇലക്ട്രോണിക് സംവിധാനത്തില്‍ പണവിനിമയത്തിന് നിലവിലെ അക്കൗണ്ട് നമ്പറിന്‍െറ സ്ഥാനത്ത് ‘ഇബാന്‍’ എന്ന 23 അക്ക നമ്പറാണ് ഇനി ഉപയോഗിക്കേണ്ടത്. ഓരോ ബാങ്കും തങ്ങളുടെ കീഴിലെ അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ നമ്പര്‍ നല്‍കും. ഇതില്‍ ‘AE’ എന്ന രണ്ട് അക്ഷരങ്ങളുണ്ടാകും. ഇത് യു.എ.ഇയെ പ്രതിനിധീകരിക്കുന്നതാണ്. ചെക്കിന്‍െറ കോഡ് എന്ന നിലയില്‍ രണ്ട് അക്കങ്ങളും ബാങ്ക് കോഡ് എന്ന നിലയില്‍ മൂന്നക്കങ്ങളുമുണ്ടാകും. ബാക്കി 16 അക്കങ്ങള്‍ അക്കൗണ്ട് നമ്പറായിരിക്കും. ഇലക്ട്രോണിക് സംവിധാനത്തില്‍ ഈ നമ്പര്‍ കൈമാറുമ്പോള്‍ അക്കങ്ങള്‍ക്കിടയില്‍ അകലമുണ്ടാവില്ല. എന്നാല്‍, ഇതിന്‍െറ പ്രിന്‍റ് എടുത്തുനോക്കിയാല്‍ നാല് അക്കങ്ങളുള്ള ഗ്രൂപ്പുകളായാണ് കാണുക. ഇതിനിടയില്‍ ഒരക്കത്തിന്‍െറ അകലമാണുണ്ടാവുക. ഇന്നു മുതല്‍ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള മുഴുവന്‍ പണവിനിമയത്തിനും ‘ഇബാന്‍’ നിര്‍ബന്ധമാണെന്നാണ് നേരത്തെ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്. ഇലക്ട്രോണിക് സംവിധാനത്തില്‍ ഒരാളില്‍നിന്ന് പണം സ്വീകരിക്കുമ്പോള്‍ പണം അയച്ചയാള്‍ ‘ഇബാന്‍’ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തനും നിര്‍ദേശമുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ ‘ഇബാന്‍’ ഉപയോഗിക്കാത്ത ഇടപാടുകള്‍ തടസ്സപ്പെടുകയോ കാലതാമസം വരികയോ ചെയ്യുമെന്നാണ് ബാങ്കിങ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. മാത്രമല്ല, സെന്‍ട്രല്‍ ബാങ്ക് ചുമത്തുന്ന പ്രത്യേക ഫീസും നല്‍കേണ്ടിവന്നേക്കും. ഭൂരിഭാഗം ഇടപാടുകാര്‍ക്കും അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ ‘ഇബാന്‍’ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് വ്യക്തമല്ല.
No comments:
Post a Comment