വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111108

ജെഷ്ടന്‍ന്‍റെ മരണ വിവരമറിഞ്ഞ അനുജന്‍ മരിച്ചു


ഒരുമനയൂര്‍: എന്‍.പി. അബുവിന്റെയും സഹോദരന്‍ എന്‍.പി. ഖാദറിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒരുമനയൂര്‍ തൈക്കടവ് ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചൊവ്വാഴ്ച വൈകീട്ടാണ് സഹോദരന്മാര്‍ മണിക്കൂറുകള്‍ ഇടവിട്ട് മരണപ്പെട്ടത്. ഒരുമനയൂര്‍ കരുവാരക്കുണ്ടിലെ പൗരപ്രമുഖരും മത-സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിലെ സാന്നിധ്യവുമായിരുന്നു ഇരുവരും. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് എന്‍.പി. അബു എറണാകുളത്തെ സ്വകാര്യ ആസ്​പത്രിയില്‍ വെച്ച് മരണപ്പെട്ടത്. വിവരമറിഞ്ഞ സഹോദരന്‍ ഖാദര്‍ 7 മണിക്ക് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അബുവിന്റെ വീട്ടില്‍ ഒന്നിച്ചാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി എംഎല്‍എ, അഡ്വ. വി. ബാലറാം, പി.കെ. അബൂബക്കര്‍, ഗുരുവായര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, അഷറഫ് കോക്കൂര്‍, കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, വി.കെ. ഷാഹു, ഡിസിസി ട്രഷറര്‍ പി.കെ. അബൂബക്കര്‍, എന്‍.ടി. ഹംസ തുടങ്ങി നൂറുകണക്കിനാളുകള്‍ വസതിയിലെത്തി. ചലച്ചിത്രതാരങ്ങളും എത്തി. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും തൈക്കടവ് ജുമാ അത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് എം.പി. അബ്ദുള്‍സമദ് സമദാനി എംഎല്‍എയും നേതൃത്വം നല്‍കി. അടുത്തടുത്താണ് സഹോദരന്മാരുടെ മയ്യിത്തുകള്‍ ഖബറടക്കം ചെയ്തത്.
 
കടപ്പാട്: ഈപത്രം അബ്ദുല്‍റഹ്മാന്‍

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍