വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111105

എല്ലാവര്ക്കും വട്ടേക്കാട്.കോമിന്‍റെ വലിയ പെരുന്നാള്‍ ആശംസകള്‍

അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...അല്ലാഹു അക്ബര്‍... വലില്ലാ ഹില്‍ ഹംദ്
ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാള്‍. അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...അല്ലാഹു അക്ബര്‍... വലില്ലാ ഹില്‍ ഹംദ്( ദൈവം വലിയവനാകുന്നു.. സര്‍വ സ്തുതിയും ദൈവത്തിനാകുന്നു)... എവിടെയും ദൈവത്തെ പുകഴ്ത്തി കൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മാത്രം. പള്ളികളും ഈദ്ഗാഹുകളും പ്രാര്‍ഥനകളാള്‍ മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും നിറഞ്ഞിരിക്കുന്നു... ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്. ബലിയര്‍പ്പണവുമായി ബന്ധപ്പെട്ട ഒരു ആഘോഷം കൂടിയാണ് ബക്രീദ്. ചെറിയ പെരുന്നാളിലെ ഫിത്-ര്‍ സക്കാത്തിനെക്കാളും ശ്രേഷ്ടമാണ് ബലി നല്‍കലെന്നാണ് വിശ്വാസം. ഇബ്രാഹിം നബിയുടെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയാറായതിന്‍റെ സ്മരണയ്ക്കാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാം വിശ്വാസപ്രകാരം ദൈവത്തിനായി മൃഗങ്ങളെ ബലിയര്‍പ്പിക്കുക എന്നത്‌ ഏറ്റവും വിശുദ്ധമായ കര്‍മ്മമാണ്‌. ആ ബലികളെല്ലാം സ്നേഹത്തിനും സഹനത്തിനും വേണ്ടിയായിരിക്കണം. ബലി എന്നത്‌ വെറുമൊരു മരണമോ, ഒരു ജീവിതത്തിന്‍റെ ഇല്ലായ്മയോ അല്ല. അത്‌ ഒരു സമര്‍പ്പണമാണ്‌. അത്‌ എന്തും ത്യജിക്കാനുള്ള ഒരു മനസിന്‍റെ അവസ്ഥയാണ്‌. ബക്രീദിന് ഈദുല്‍ അഷാ എന്നും പറയപ്പെടുന്നു. ഈ ദിനത്തില്‍ ആശംസകള്‍ നേരുത് കൊണ്ട്‌ മനസ്സിലെ കറകളും വിദ്വേഷങ്ങളും നീക്കി വിശ്വാസികളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതും. മാത്രമല്ല അത്‌ മനസ്സുകളിലെ പക നീക്കുകയും തെറ്റിധാരണകള്‍ മാറ്റുകയും ചെയ്യും. പെരുന്നാ‍ള്‍ ആശംസകള്‍ നേരുന്നത്‌ ഒരു നല്ല പ്രവൃത്തിയാകുന്നു‍, അതിന്‍റെ മഹത്തരവും സ്വാധീനവും അമൂല്യവുമാകു ന്നു എന്നാണ് ചില മഹാന്‍-മാ‍ര്‍ പറഞ്ഞിരിക്കുന്നത്. ബലിപെരുന്നാള്‍ ദിനത്തിലെ പ്രധാന കര്‍മ്മങ്ങള്‍ ഇവയാണ്: 1. ദൈവത്തിന് വേണ്ടി രണ്ട് റകഹത്ത് പെരുന്നാള്‍ നിസ്കാരം നടത്തുക.  2. തക്ബീര്‍ ചൊല്ലുക. 3. പെരുന്നാള്‍ നിസ്കാരത്തിന് ശേഷം മൃഗങ്ങളെ ബലിയറുക്കുക. 4. പെരുന്നാള്‍ ആശംസകള്‍ കൈമാറുക, ബന്ധു വീടുകളില്‍ സന്ദര്‍ശനം നടത്തുക. സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ ബലി-പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിക്കുന്നു... ഏവര്‍ക്കും ബക്രീദ് ആശംസകള്‍.

1 comment:

സക്കാഫ് vattekkad said...

എല്ലാവര്ക്കും വട്ടേക്കാട്.കോമിന്‍റെ വലിയ പെരുന്നാള്‍ ആശംസകള്‍"

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍