കടപ്പുറം:ഒമ്പതുര്‍ഷം കഴിഞ്ഞിട്ടും കടപ്പുറം പഞ്ചായത്തിലെ മത്സ്യഭവന്‍ തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ ജനരോഷം ശക്തമായി.
മത്സ്യഭവന്‍ ഉദ്ഘാടനം നടത്തിയ 2002 ലെ യു.ഡി.എഫ.് സര്‍ക്കാരിലെ ഫിഷറീസ് മന്ത്രിയും ഇന്നത്തെ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസ്, ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.കെ.കെ. ബാവ, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെയും പേരുകള്‍ കൊത്തിവെച്ച ശിലാഫലകം ജനങ്ങള്‍ അടിച്ചു തകര്‍ത്തു.
2002 മാര്‍ച്ച് 9നാണ് നാലുലക്ഷം രൂപ ചെലവഴിച്ച് വിശാലമായ മത്സ്യഭവന്‍ കെട്ടിടം ഉദ്ഘാടനം അതിവിപുലമായ പരിപാടികളോടെ നടത്തിയത്. എന്നാല്‍ നാളിതുവരെയായി മത്സ്യഭവന്‍ തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കടപ്പുറം പഞ്ചായത്തില്‍ ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് മത്സ്യഭവന്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യസമാശ്വാസനിധിയിലേക്കും ക്ഷേമനിധിയിലേക്കും വിഹിതമടയ്ക്കുന്നതിന് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ മത്സ്യഭവന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമരപരിപാടികള്‍ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ശിലാഫലകം അടിച്ചു തകര്‍ത്തത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി. പിന്നെ തിരിഞ്ഞുനോക്കാത്ത അധികൃതര്‍ക്കെതിരെയുള്ള താക്കീതാണ് സംഭവമെന്നും തൊഴിലാളികള്‍ പറഞ്ഞു.
കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും ലഭിക്കില്ലെന്നുപറഞ്ഞായിരുന്നു അധികൃതര്‍ ഒഴിഞ്ഞുമാറിയിരുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. ആരും തിരിഞ്ഞു നോക്കാത്ത ഈ കെട്ടിടം കാടുപിടിച്ച് സാമൂഹദ്രോഹികളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തുക സ്വീകരിക്കുന്നതിന് മാസത്തിലൊരിക്കല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരും ഇപ്പോഴത്തെ യു.ഡി.എഫ്. സര്‍ക്കാരും മത്സ്യഭവന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
No comments:
Post a Comment