വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111020

സ്‌കൂള്‍ വാന്‍ കാനയിലേക്ക് ചരിഞ്ഞു; കുട്ടികള്‍ രക്ഷപ്പെട്ടു

ചാവക്കാട്: പേരകം-മുതുവട്ടൂര്‍ റോഡിലെ ഉള്‍പാതയില്‍ സ്‌കൂള്‍ വാന്‍ കാനയിലേയ്ക്ക് ചരിഞ്ഞു. വാനിലുണ്ടായിരുന്ന 20 സ്‌കൂള്‍ കുട്ടികളും പരിക്കില്ലാതെ രക്ഷപ്പെട്ടു. റോഡിന്റെ എതിര്‍വശത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന കുളമാണുള്ളത്. ഇടുങ്ങിയ റോഡില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. വാന്‍ കാനയില്‍ ചാരി ചെരിഞ്ഞ് വശത്തെ പറമ്പിന്റെ മണ്‍തിട്ടയോട് ചേര്‍ന്നുനിന്നു.


അപകടം കണ്ട് പരിഭ്രാന്തരായ കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടികളെ മുഴുവന്‍ പുറത്തിറക്കി.


ചാവക്കാട് ഒരുമനയൂര്‍ ഐ.ഡി.സി. സ്‌കൂളിലേക്കുള്ള 41-ാം നമ്പര്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. 20 വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവമറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ ഹിമ മനോജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെ 8.45നാണ് അപകടം. വാന്‍ പിന്നീട് കെട്ടിവലിച്ച് കൊണ്ടുപോയി. കഴിഞ്ഞയാഴ്ചയില്‍ പാലയൂര്‍-മുതുവട്ടൂര്‍ റോഡില്‍ ഓട്ടോറിക്ഷയില്‍ ടെമ്പോട്രാവലറിടിച്ച് ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍