വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111020

അരാജകത്വം അരങ്ങുവാഴുന്ന ഗള്‍ഫ് കുടുംബങ്ങള്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു തൊഴിലില്ലായ്മ. തൊഴിലില്ലായ്മയും തുച്ഛമായ വരുമാനവും വര്‍ദ്ധിച്ച കുടുംബഭാരവും പുരുഷന്മാരെ അന്യരാജ്യങ്ങളില്‍ പോയി തൊഴില്‍ തേടുക എന്ന തീരുമാനത്തിലേയ്ക്ക് നയിച്ചു. തുടര്‍ന്ന്­ ഇന്ത്യയിലെ സാധാരണക്കാര്‍ തൊഴിലിനുവേണ്ടി മറ്റ് രാജ്യങ്ങളിലേയ്ക്ക് ചേക്കേറി. അതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറിയത് ഗള്‍ഫ് നാടുകളിലേയ്ക്കാണ്­. അതില്‍ പ്രധാനപ്പെട്ടത് യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളായിരുന്നു.
കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. മോശമായ സാമൂഹീകാന്തരീക്ഷവും വീടുകളിലെ പ്രാരാബ്ധങ്ങളും സഹിക്കാന്‍ കഴിയാതെ തൊഴിലവസരങ്ങള്‍ പരിമിതമായ കേരളത്തില്‍ നിന്നും നിരവധിപേര്‍ ഗള്‍ഫ് നാടുകളിലേയ്ക്ക് കടന്നു. അതില്‍ തന്നെ വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറേയും. കൊടും ചൂടില്‍, ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മലയാളികള്‍ എല്ലാം മറന്നദ്ധ്വാനിച്ചു. ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പിലും അവര്‍ സ്വപ്നം കണ്ടത് പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളുമില്ലാതെ ജീവിക്കുന്ന തന്റെ കുടുംബാംഗങ്ങളുടെ ചിരിക്കുന്ന മുഖമാണ്­. സ്വന്തമായൊരു വീടും വിഷമതകള്‍ വഴിമാറുന്ന ജീവിതവും സ്വപ്നം കണ്ട് തന്റെ കഷ്ടപ്പാടുകള്‍ കുടുംബങ്ങളില്‍ അറിയിക്കാതെ അവര്‍ രാപകല്‍ കഷ്ടപ്പെട്ടു. ഇന്നും ഭൂരിഭാഗം ഗള്‍ഫ് മലയാളികളും മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ കുടുംബത്തിനുവേണ്ടി രാപകല്‍ കഷ്ടപ്പെടുന്നവരാണ്­. എന്നാല്‍ ഇന്ന്­ അവരുടെ കുടുംബങ്ങളിലെ സ്ഥിതി എന്താണ്­? കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്ന്­ അണുകുടുംബത്തിലേയ്ക്ക് കാലെടുത്തുവച്ചതോടെ അവസാനിച്ചു മലയാളികളുടെ സദാചാരബോധവും മാന്യതയും.
എവിടേയും പീഡനങ്ങള്‍, ബലാല്‍സംഗം, പിടിച്ചുപറി, മോഷണം, തട്ടിപ്പുകള്‍. അമ്മമാരായ സ്ത്രീകളുടെ ഒളിച്ചോട്ടങ്ങളും പരപുരുഷ ബന്ധങ്ങളും മഞ്ഞപ്പത്രങ്ങളില്‍ നിറയുന്നു. വഴിതെറ്റുന്ന യുവതലമുറകളുടേയും അപഥ സഞ്ചാരികളായ ഭാര്യമാരുടേയും പിന്നാമ്പുറങ്ങള്‍ തേടിച്ചെന്നപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ്­ അറിയാന്‍ കഴിഞ്ഞത്. ഇത്തരം സ്ത്രീകളില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നവരുടെ വീടുകളിലെ സ്ത്രീകളാണ്­. ഭര്‍ത്താവ് മരുഭൂമിയില്‍ കിടന്ന്­ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് അവള്‍ക്ക് ഒരുദിവസത്തെ ഷോപ്പിംഗിന്­ തികയുന്നില്ല. വിലകൂടിയ മൊബൈല്‍ ഫോണുകള്‍, മുന്തിയ വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, ജീവിതസൗകര്യങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കുന്ന ഭര്‍ത്താക്കന്മാര്‍ ഒരു സ്ത്രീക്ക് എറ്റവും ആവശ്യമായത് നല്‍കാന്‍ കൂട്ടാക്കുന്നില്ല. ഫലമോ, പരപുരുഷന്മാരില്‍ അവള്‍ ആകൃഷ്ടയാകും. മക്കള്‍ പുറത്തുപോകുന്ന തക്കം നോക്കി അന്യപുരുഷന്മാരെ അവള്‍ കിടപ്പറയിലെത്തിക്കും.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവിഹിതബന്ധം പുലര്‍ത്തി വന്ന ഭാര്യയുടെ കാമുകനെ വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഒളിച്ചിരുന്ന് കയ്യോടെ പിടികൂടിയ സംഭവം ചിരിച്ചുതള്ളിയവരാണ്­ നമ്മള്‍ മലയാളികള്‍. 2 കുട്ടികളുടെ മാതാവായിരുന്ന സ്ത്രീയാണ്­ ഭാര്യയും ഒരു കുട്ടിയുടെ പിതാവുമായ അകന്ന ബന്ധത്തിലുള്ള 25കാരനെ കിടപ്പറയില്‍ വിളിച്ചുകയറ്റിയത്. നാട്ടുകാരായ സുഹൃത്തുക്കള്‍ പറഞ്ഞ് ഭാര്യയുടെ രഹസ്യബന്ധമറിഞ്ഞ ഭര്‍ത്താവ് ഭാര്യയെയും കാമുകനേയും കൈയ്യോടെ പിടികൂടുകയായിരുന്നു. മാന്യമായ രീതിയില്‍ ജീവിക്കുന്ന ഭാര്യമാരെക്കുറിച്ച് അപവാദക്കഥകള്‍ ഗള്‍ഫ് ഭര്‍ത്താവിന്റെ കാതിലെത്തിച്ച് വിവാഹമോചനത്തില്‍ കൊണ്ടെത്തിക്കുന്ന നാട്ടുകാരും ചുരുക്കമല്ല.
വര്‍ദ്ധിച്ച സാങ്കേതികതയും മൊബൈല്‍ ഫോണുകളും ഗള്‍ഫുകാരുടെ കുടുംബജീവിതം താറുമാറാക്കുന്നതിന്­ മുഖ്യ ഹേതുവാണ്­. വീട്ടമ്മമാരെ മിസ്ഡ് കോളിലൂടെ വലയിലാക്കുന്ന റാക്കറ്റുകള്‍ കേരളത്തില്‍ സജീവമാണ്­. ആദ്യമാദ്യം ഉത്തമസുഹൃത്തിന്റെ റോള്‍ ഏറ്റെടുക്കുന്ന ഇവര്‍ പുരുഷന്മാരുടെ സാന്നിധ്യം വീട്ടിലില്ലെന്ന്­ മനസ്സിലാക്കുകയും തുടര്‍ന്ന്­ സ്ത്രീകളുടെ സ്വകാര്യതയിലേയ്ക്ക് സംസാരം നയിക്കുകയും, കുടുംബബന്ധത്തിന്റെ ആഴം മനസ്സിലാക്കുകയും ചെയ്യും. പതിയെ പതിയെ സ്‌നേഹം പുരട്ടിയ വാക്കുകളിലൂടെ സ്ത്രീകള്‍ അവരുടെ കളിപ്പാവകളായി മാറുകയും ചെയ്യും. ഇത്തരത്തില്‍ ഛിദ്രമായ എത്രയോ കുടുംബങ്ങളാണ്­ ഗള്‍ഫുകാര്‍ക്ക് സ്വന്തമായിട്ടുള്ളത്.
800 ദിര്‍ഹം ശമ്പളം പററുന്ന ഒരു പ്രവാസിയുടെ വീട്ടില്‍ വന്ന അരലക്ഷത്തിലധികം രൂപയുടെ ടെലഫോണ്‍ ബില്ലിലൂടെ ഒരു കുടുംബം തകര്‍ന്നതും മലബാറില്‍ തന്നെ. ഷാര്‍ജയിലെ ഒരു ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ മകന്റെ പഠനാവശ്യാര്‍ത്ഥം ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് കണക്ഷനെടുത്തതോടെയാണ് തകര്‍ച്ചയുടെ തിരശ്ശീല ഉയരുന്നത്. 250 രൂപയുടെ ചെറിയ പ്‌ളാനിലാണ് ഇയാളുടെ സുഹൃത്തിന്റെ സഹായത്തോടെ ഇന്റര്‍നെററ് കണക്ഷന്‍ ശരിയാക്കിയത്. മകന്‍ ദിവസവും അരമണിക്കൂര്‍ മാത്രമാണ് പ്രോജക്ട് വര്‍ക്കുകള്‍ക്കായി ഇന്റര്‍നെററ് ഉപയോഗിക്കാറുളളത്. പക്ഷെ ഒരു മാസം കഴിഞ്ഞ് പോസ്റ്റുമാന്‍ ടെലഫോണ്‍ ബില്ലുമായി വന്നപ്പോഴാണ് ഇന്റര്‍നെററ് ശരിക്കും വില്ലനായ കഥ അറിയുന്നത്. 58,000 രൂപയുടെ ബില്ല് വന്ന കഥയറിഞ്ഞ പാവം പ്രവാസി അമ്പരന്നുപോയി. നേരത്തെ ഇന്റര്‍നെററ് ശരിയാക്കികൊടുത്ത സുഹൃത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറിലെ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് രാവിലെ 11 മണിമുതല്‍ വൈകുന്നേരം 4 മണിവരെയുളള സമയത്ത് യൂട്യൂബിലൂടെ വീഡിയോ കണ്ട് രസിച്ച ഗള്‍ഫുകാരന്റെ ഭാര്യയുടെ ഹോബി പുറത്ത് വന്നത്. സന്ദര്‍ശിച്ചതില്‍ 90 ശതമാനവും സെക്‌സ് വിഡിയോകളായിരുന്നത്രേ. ഇതോടെ ബ്രോഡ്ബാന്റ് കണക്ഷനും ഭാര്യയുമായുള്ള ബന്ധവും ഡിസ്‌കണക്ട് ചെയ്താണ് പ്രവാസി തന്റെ അരിശം തീര്‍ത്തത്. പാവം മകന്റെ പ്രോജക്ട് വര്‍ക്കും അതോടെ നിലച്ചു.
വടക്കന്‍ ജില്ലകളില്‍ ഏറെ പ്രചാരം ലഭിച്ച സ്ത്രീകളുടെ വസ്ത്രധാരണരീതിയും ഗള്‍ഫ് കുടുംബങ്ങളിലെ അരാജകത്വത്തെ സ്വാധീനിച്ച മറ്റൊരു ഘടകമാണ്­. നിക്കാബ് പോലുള്ള പര്‍ദ്ദകള്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നത് ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും വിലക്കിയിരിക്കുകയാണ്­. ഇതിന്­ കാരണം മറ്റൊന്നുമല്ല. പൊതുസ്ഥലങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഈ പര്‍ദ്ദകള്‍ വലിയൊരളവോളം മറ സൃഷ്ടിക്കുന്നു എന്നതാണ്­.
കേരളത്തില്‍ തീവ്രവാദം പിടിമുറുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ഒരു കൂട്ടം പൊതുപ്രവര്‍ത്തര്‍ നടത്തിയ അന്വേഷണം എത്തിപ്പെട്ടത് ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ നയിക്കുന്ന ആഡംബര ജീവിതത്തെക്കുറിച്ചായിരുന്നു അന്വേഷണം. 1000 രൂപയ്ക്ക് മേലെ വിലവരുന്ന ഷര്‍ട്ടുകള്‍, മുന്തിയതരം ഷൂ, എറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണുകള്‍, കൂട്ടുകാരുമൊത്ത് ചുറ്റിയടിക്കാന്‍ ബൈക്ക്, ഇങ്ങനെ പോകുന്നു ഇവരുടെ ആഡംബര ജീവിതം. ഇവരുടെ വരുമാന ശ്രോതസ്സ് കണ്ടെത്താനായി ശ്രമിച്ച അന്വേഷകരുടെ മുന്‍പില്‍ ഒരു കൗമാരക്കാരന്‍ വെളിപ്പെടുത്തിയ വസ്തുത കേട്ടാല്‍ ആരും ഒരു നിമിഷം പറഞ്ഞു പോവും ഇതും കേരളം തന്നെയോ എന്ന്. നാട്ടിലെ ഗള്‍ഫുകാരുടെ ഭാര്യമാര്‍ അവരുടെ ശാരീരിക ആവശ്യങ്ങള്‍ക്ക് ഈ പയ്യന്മാരെ ഉപയോഗപ്പെടുത്തുന്നു എന്നതായിരുന്നു അത്. ഇവര്‍ക്ക് അടിച്ചുപൊളിച്ചുജീവിക്കാനുള്ള പണം വീട്ടമ്മമാരില്‍ നിന്നും ലഭിക്കുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയില്‍ എന്തെങ്കിലും അപാകത കണ്ടെത്താന്‍ ചിന്താശേഷിയില്ലാത്ത ഈ പയ്യന്മാര്‍ക്കാകുന്നില്ല. പുരുഷന്മാരില്ലാത്ത വീടുകളില്‍ വന്നുപോകുന്ന യുവാക്കളെ അയല്‍ക്കാര്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ ഈ പയ്യന്മാരെ ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് ഇവരെ ഉപയോഗിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ഗള്‍ഫ് പണാധിപത്യത്തില്‍ മുങ്ങിയിരിക്കുന്ന പ്രദേശങ്ങളിലെ കൊട്ടാരങ്ങള്‍ക്കുളളിലെ രാജാത്തിമാര്‍ അവരുടെ കാമദാഹത്തിനായി ഈ പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത് മനസ്സിലാക്കിയവര്‍ ഇത്തരം പിളേളരുടെ പിന്‍ബലത്തില്‍ വന്‍ റാക്കററായി പ്രവര്‍ത്തിക്കുന്നത് മറ്റൊരു കഥ. ഇത്തരം സംഘങ്ങള്‍ ഗള്‍ഫ്കാരന്റെ ഭാര്യയുടെ ലീലാവിലാസങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവങ്ങളും അടുത്ത കാലത്തായി അരങ്ങേറിയെന്നറിയുമ്പോള്‍ കത്തുപാട്ടിന്റെ സുല്‍ത്താനായ മണ്‍മറഞ്ഞുപോയ എസ്.എ ജമീലിന്റെ പ്രശസ്തമായ അബൂദാബി കത്ത് പാട്ടിലെ വരികള്‍ ഓര്‍ത്തു പോകാതിരിക്കാന്‍ മണലാരുണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസിക്ക് കഴിയുമോ? കല്ല്യാണം കഴിഞ്ഞ് മധുവിധുവിന്റെ ചൂടാറുന്നതിന് മുമ്പ് പാട്ടും കൂത്തുമായി വിവാഹ മാമാങ്കം നടത്തിയതിന്റെ കടം വീട്ടാന്‍ വിമാനം കയറുന്ന പുതിയാപ്പിളമാര്‍ മരുഭൂമിയിലെ സമ്പാദ്യത്തിനായി നട്ടോട്ടം ഓടുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ സാമീപ്യത്തിനായി കൊതിക്കുന്ന 18 കഴിഞ്ഞ ഈ പാവം മണവാട്ടിപ്പെണ്ണ് നാട്ടില്‍ ഇങ്ങിനെ ചെയ്ത് പോവുന്നതില്‍ നമ്മുക്ക് ആശങ്കപ്പെടാനല്ലാതെ മറെറന്ത് ചെയ്യാന്‍?
മാസങ്ങള്‍ക്കുമുന്‍പ് പ്രവാസിയായ ഭര്‍ത്താവിനേയും വിവാഹപ്രായമെത്തിയ 2 മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പടിയിറങ്ങിയ കാഞ്ഞങ്ങാടിനടുത്ത ജാഹിദയുടെ കഥ ആരും മറക്കാനിടയില്ല. പ്രവാസികളുടെ കുടുംബജീവിതം മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും അന്ന്­ ഏറെ ചര്‍ച്ചചെയ്തിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും പൊതുവേ പഴിക്കുക ഭാര്യമാരേയാണ്­. എന്നാല്‍ സ്ത്രീകള്‍ മാത്രമാണോ ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദി? ഭര്‍ത്താവിന്­ ഇതില്‍ യാതൊരു പങ്കുമില്ലേ? ചുരുക്കം ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നത് ഭര്‍ത്താക്കന്മാരുടെ പിടിപ്പുകേട് തന്നെയാണ്­. ഗള്‍ഫിലെ തങ്ങളുടെ അവസ്ഥ ഇവര്‍ ഭാര്യമാരെ അറിയിക്കാറില്ല. താന്‍ എത്ര അദ്ധ്വാനിക്കുന്നു, കുടുംബത്തിനുവേണ്ടി എത്ര കഷ്ടപ്പെടുന്നു, ഇതെല്ലാം നമുക്കുവേണ്ടിയാണെന്ന്­ ഭാര്യമാരെ പറഞ്ഞുമനസ്സിലാക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ല. ഇത് മനസ്സിലാക്കുന്ന ഭാര്യമാര്‍ ഏത് സാഹചര്യത്തിലും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി നിലകൊള്ളും എന്നതാണ്­ സത്യം.
അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗീകതയും മാനസീകപിരിമുറുക്കങ്ങളും ഗള്‍ഫുകാരുടെ ഭാര്യമാരെ കൊണ്ടെത്തിക്കുന്നത് ഗുരുതരമായ ശാരീരിക അസ്വസ്ഥതകളിലേയ്ക്കാണ്­. മുന്‍ കോപം, എടുത്തുചാട്ടം, വിട്ടുമാറാത്ത തലവേദന ഇങ്ങനെ നീളുന്നു ശാരീരിക പ്രശ്‌നങ്ങള്‍. ഇത്തരം ശാരീരിക പ്രശ്‌നങ്ങള്‍ തലപൊക്കുന്നതോടെ മക്കളുടെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാനോ, കുടുംബത്തിലെ കാര്യങ്ങള്‍ ചിട്ടയോടെ മുന്‍പോട്ട് കൊണ്ടുപോകാനോ അവള്‍ക്ക് കഴിയാതെ വരുന്നു. മാതാവിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാത്ത കുട്ടികള്‍ അവരെ ഒരു വേലക്കാരിയുടെ സ്ഥാനത്തേയ്ക്ക് തള്ളുന്നതോടെ ആരംഭിക്കുന്നു പ്രശ്‌നങ്ങള്‍. മക്കളാണ്­ ഏതൊരു സ്ത്രീയുടേയും ബലഹീനത. പക്ഷേ അവിടെനിന്നും സ്‌നേഹം ലഭിക്കാതെ പോകുമ്പോള്‍ അവള്‍ സ്‌നേഹത്തിനുവേണ്ടി മറ്റ് മാര്‍ഗങ്ങള്‍ തേടുന്നു. ഒടുവില്‍ ചെന്നെത്തുന്നതോ ആത്മഹത്യയിലോ എല്ലാവരാലും പരിത്യജിക്കപ്പെട്ട അവസ്ഥയിലോ ആയിരിക്കും.
ഇത്തരം സംഭവങ്ങള്‍ക്ക് എന്താണൊരു പോം വഴി? പണ്ടത്തെ പ്രവാസിയുടെ അവസ്ഥയല്ല ഇന്ന്­ കേരളത്തില്‍. അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേയ്ക്ക് ചേക്കേറിയത് ഇവിടുത്തെ വര്‍ദ്ധിച്ച തൊഴിലവസരങ്ങളും മാന്യമായ പ്രതിഫലവും കണ്ടാണ്­. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ ജോലിചെയ്തു അവരുടെ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേരളത്തിലെ യുവാക്കള്‍ക്ക് കഴിയുന്നില്ല? സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്­ ലോണുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കി പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോഴും ഗള്‍ഫ് മലയാളികള്‍ പ്രവാസ ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ഇന്ത്യയില്‍ ത്വരിതഗതിയില്‍ വികസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ട് കാലമേറെയായി. ജീവിതച്ചിലവിന്­ കുറച്ച് പണം സംഘടിപ്പിച്ചുകൊടുത്താല്‍ തീരുന്നതല്ല ഒരു ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ഉത്തരവാദിത്വമെന്ന്­ എന്നാണ്­ പ്രവാസികള്‍ മനസ്സിലാക്കുക? ഇരുനിലമാളികയില്‍ ഇരുന്ന്­ കഴിക്കുന്ന ബിരിയാണിക്കല്ല മറിച്ച് ഭാര്യയേയും മക്കളേയും ചുറ്റുമിരുത്തി കോരിക്കുടിക്കുന്ന കഞ്ഞിക്കാണ്­ രുചിയെന്ന്‌ എന്നാണ്­ പ്രവാസികള്‍ തിരിച്ചറി­യുക?
Thanks & Regards
-അബൂ ഉമര്‍

 കോപ്പി ചെയ്തത് kvartha.com ല്‍ നിന്നും താഴെ ലിങ്ക് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വായിക്കാം
http://kvartha.com/profiles/blogs/6430427:BlogPost:32566%22

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍