തിരുവനന്തപുരം: ഹെല്‍മറ്റ് ധരിയ്ക്കാതെ ബൈക്കോടിച്ച് നടന്‍ മോഹന്‍ലാല്‍ നിയമം ലംഘിച്ചുവെന്ന് പരാതി. പുതിയ ചിത്രമായ സ്‌നേഹവീടിലെ ഒരു രംഗത്തില്‍ ലാല്‍ പരസ്യമായി നിയമം ലംഘിച്ചുവെന്നാണ് ഡിജിപിയ്ക്ക് ലഭിച്ച പരാതിയിലുള്ളത്.
നടനെതിരെ കേസെടുക്കണമെന്നും പിഴയിടാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടു വച്ച് കെഎല്‍ 3344 എന്ന നമ്പറിലുള്ള ബൈക്കാണ് ലാല്‍ ഓടിച്ചതെന്നും പരാതിയില്‍ വിവരിച്ചിട്ടുണ്ട്.
ഇതുമാത്രമല്ല, ഹെല്‍മെറ്റ് ധരിയ്ക്കാതെ മോഹന്‍ലാല്‍ ബൈക്കോടിയ്ക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. റോഡ് സേഫ്റ്റി അഡൈ്വസറി കമ്മിറ്റി പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ജോര്‍ജ്ജാണ് പരാതിക്കാരന്‍. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നടന്‍ പിഴയടക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ഈ വര്‍ഷമാദ്യം മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലും സമാനമായ ഒരു രംഗമുണ്ടായിരുന്നു. ഹെല്‍മെറ്റ് ധരിയ്ക്കാതെ മമ്മൂട്ടി ബൈക്കോടിച്ചു വരുമ്പോള്‍ പൊലീസ് തടഞ്ഞുനിര്‍ത്തുന്നതും പിഴയിടാക്കുന്നതുമായ രംഗങ്ങളുമാണ് ചിത്രത്തിലുണ്ടായിരുന്നത്.
No comments:
Post a Comment