വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110922

ഗള്‍ഫില്‍ പൊതു ഡ്രൈവിങ് ലൈസന്‍സ് നല്കാന്‍ നീക്കം തുടങ്ങി

നീക്കം നടത്തുന്നത് ഗള്‍ഫ്‌രാഷ്ട്ര സഹകരണ കൗണ്‍സില്‍
വെളിപ്പെടുത്തിയത് ട്രാഫിക് വകുപ്പ്
വാഹനങ്ങള്‍ക്ക് ഒരു മാസത്തിനകം പുതിയ നമ്പര്‍പ്ലേറ്റ്
ദോഹ: എല്ലാ ഗള്‍ഫ്‌രാജ്യങ്ങളിലും വാഹനം ഓടിക്കാന്‍ അനുമതി നല്കുന്ന പൊതു ഡ്രൈവിങ് ലൈസന്‍സുകള്‍ നല്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ ഗള്‍ഫ്‌രാഷ്ട്ര സഹകരണ കൗണ്‍സില്‍ (ജി.സി.സി.) തലത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഒറ്റ ലൈസന്‍സ് ഉപയോഗിച്ച് എല്ലാ ഗള്‍ഫ്‌രാജ്യങ്ങളിലും വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുംവിധമാണിത് അനുവദിക്കുക. ഇതിന്റെ ഭാഗമായി ഒരേതരത്തിലുള്ള അപേക്ഷാഫോറങ്ങളും ഡ്രൈവിങ് ടെസ്റ്റുകളും ജി.സി.സി. അംഗരാഷ്ട്രങ്ങളില്‍ ഏര്‍പ്പെടുത്തും. ലൈസന്‍സ് നല്കുന്നതില്‍ ജി.സി.സി. രാജ്യങ്ങളില്‍ ഇപ്പോള്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ്. ഒരു ജി.സി.സി. രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സുകളുള്ളവര്‍ക്ക് മറ്റൊരു ജി.സി.സി. രാജ്യത്ത് ഒരു നിശ്ചിത കാലയളവില്‍ മാത്രമേ വാഹനമോടിക്കാന്‍ അനുമതിയുള്ളൂ. ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് ഗള്‍ഫ്‌രാജ്യങ്ങള്‍ക്ക് അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ജി.സി.സി. ഉന്നത ഉദ്യോഗസ്ഥര്‍ തുടരുകയാണ്. പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റുകള്‍ നടത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച. ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖാര്‍ജി ഒരു പ്രാദേശിക അറബി പത്രത്തിന് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓരോ ആഴ്ചയിലും ജി.സി.സി. ട്രാഫിക് വകുപ്പ് മേധാവികള്‍ ഈ നിര്‍ദേശത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സമ്മേളിക്കുന്നുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഒരു മാസത്തിനകം വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യുമെന്ന് അല്‍ ഖാര്‍ജി പറഞ്ഞു. എളുപ്പം ഓര്‍മിക്കാന്‍ കഴിയുന്ന പ്രത്യേക നമ്പറുകള്‍ ഖത്തര്‍ ടെലികോം മൊബൈല്‍ നമ്പറുകള്‍ ലേലം വിളിക്കുന്നതുപോലെ വിളിച്ചു നല്കും. ദോഹ-അല്‍ഷമാല്‍ ഹൈവേയില്‍ ഓരോ അഞ്ച് കിലോമീറ്ററിനുള്ളിലും റഡാറുകള്‍ സ്ഥാപിച്ച് വാഹനങ്ങളുടെ അമിതവേഗം പിടികൂടി സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ ആഗസ്തില്‍ മാത്രം എട്ട് റഡാറുകള്‍ ഹൈവേയില്‍ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിക്കുന്ന മുശൈരിബ് എന്ന 'ഹാര്‍ട്ട് ഓഫ് സിറ്റി'യുമായി ബന്ധപ്പെട്ട അല്‍ മനായി അല്‍ ജസറ റോഡ് വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വുക്കൂദ് റൗണ്ട്എബൗട്ടില്‍നിന്ന് ബര്‍വാ കമേഴ്‌സ്യല്‍ സിറ്റിക്കരികിലൂടെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കുള്ള റോഡില്‍ വന്‍തോതില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. യാത്രകളില്‍ സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുന്നതും കര്‍ശനമാക്കിയിട്ടുണ്ടെന്ന് അല്‍ഖാര്‍ജി വെളിപ്പെടുത്തി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍