വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110920

അടിതിരുത്തി:ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം

അടിതിരുത്തി: ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതിയുടെയും കുട്ടിയുടെയും നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം രാവിലെ 11.30നാണ് അടിതിരുത്തിയില്‍വെച്ച് കെട്ടുങ്ങല്‍ വലിയകത്ത് അബ്ദുള്‍ഖാദറിന്റെ മകള്‍ ഫൗസിയ (22), മൂത്തമകള്‍ ബുഷറയുടെ മകള്‍ നിഷിദ (13) എന്നിവരാണ് ബസ്സില്‍നിന്നും തെറിച്ചുവീണത്. അഞ്ചങ്ങാടി-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തട്ടില്‍ എന്ന സ്വകാര്യ ബസ്സില്‍നിന്നാണ് തെറിച്ചുവീണത്. ബസ്സിന്റെ അമിതവേഗംമൂലം മുന്‍വശത്തെ വാതില്‍ വഴി അടിതിരുത്തി വളവില്‍ വെച്ച് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും തൃശ്ശൂര്‍ അമല ആസ്​പത്രിയില്‍ ചികിത്സയിലാണ്. നിഷിദ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ് കഴിയുന്നത്. ഫൗസിയയുടെ തലയ്ക്ക് 16 തുന്നലുകള്‍ ഉണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ബസ്സിന്റെ മുന്നിലെ വാതില്‍ കെട്ടിവെച്ച നിലയിലായിരുന്നു. മുന്‍ വാതിലില്‍ ക്ലീനര്‍ ഉണ്ടായിരുന്നില്ല. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകീട്ട് വിട്ടയച്ചത് വിവാദമായി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ രോഗികളുടെ മൊഴിപ്രകാരം കേസെടുത്തതിന് ശേഷമാണ് വിട്ടയയ്ക്കാറ്. അപകടത്തില്‍പ്പെട്ട രണ്ടുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ആവശ്യമായ മാനുഷിക പരിഗണന പോലും നല്‍കാതെയാണ് ബസ് ജീവനക്കാര്‍ ആസ്​പത്രിയില്‍നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ബസ് വിട്ടയച്ച പോലീസ് നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബന്ധപ്പെട്ട ബസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാനും ജന. സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദിനും ആവശ്യപ്പെട്ടു. ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍