ഒരുമനയൂര്‍: ഒരുമനയൂരില്‍ വീട്ടുവേലയ്‌ക്കെത്തിയ ജോലിക്കാരി
വീട്ടുടമയുടെ ഭാര്യയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചു. ഒരുമനയൂര്‍ പാറാട്ട്
കുട്ടിന്റകായില്‍ വീട്ടില്‍ ഷാജഹാന്റെ ഭാര്യയുടെ മൂന്ന് പവന്റെ സ്വര്‍ണ പാദസരമാണ്
മോഷ്ടിച്ചത്. മൂന്ന് ദിവസം മുമ്പാണ് പാലക്കാട് അടിപെരണ്ട സ്വദേശിനിയായ നസീറ(24)
ഷാജഹാന്റെ വീട്ടില്‍ ജോലിക്കെത്തിയത്. സംശയം തോന്നിയ വീട്ടുടമ പോലീസില്‍ പരാതി
നല്‍കി.
തുടര്‍ന്ന് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നസീറ പാദസരം തന്റെ ബാഗിനുള്ളിലെ കുടയ്ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment