വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110809

വീണ്ടും കടല്‍ക്ഷോഭം

ചേറ്റുവ: കടപ്പുറം പഞ്ചായത്തിലെ ആസ്​പത്രിപ്പടി മുതല്‍ ചേറ്റുവ അഴിയുടെ വടക്കുഭാഗം ക്ഷേത്രം വരെ കടല്‍ക്ഷോഭം തുടരുന്നു. കോളനി ക്ഷേത്രത്തിന്റെ നാല് ഉപക്ഷേത്രങ്ങളിലേക്ക് കടല്‍ അടുത്തുതുടങ്ങി. തിരമാലകളടിച്ച് അമ്പലത്തിനകത്തേക്ക് മണലും വെള്ളവും കേറിയതിനാല്‍ ക്ഷേത്രത്തിലെ പൂജകള്‍ നിര്‍ത്തിവെച്ചു. ക്ഷേത്രത്തിന്റെ ഒന്നര മീറ്ററോളം നീളത്തിലുള്ള ഭാഗം മണലിനടിയിലായി. വെളിച്ചെണ്ണപ്പടി മുതല്‍ അഞ്ചങ്ങാടി വളവ് പോത്തുംകടവുവരെ നിരവധി വീടുകള്‍ കടലാക്രമണത്തിനിരയായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നാലുമീറ്ററോളം ഭാഗത്ത് താത്ക്കാലികമായി കരിങ്കല്ലുകള്‍ അടിച്ചുതുടങ്ങിയിട്ടുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍