സ്വകാര്യവ്യക്തിയുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് കനോലി കനാലില്‍ ഒരുമനയൂര്‍ പാലംകടവില്‍ നടക്കുന്ന പാലത്തിന്റെ നിര്‍മാണം സ്തംഭനത്തിലായി. നിര്‍മാണസാമഗ്രികള്‍ വെയ്ക്കുന്നതിനും പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ താത്കാലിക തൂണുകള്‍ സ്ഥാപിക്കുന്നതിനും സ്വകാര്യ വ്യക്തി സ്ഥലം നിഷേധിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.
കോണ്‍ക്രീറ്റ് നടപ്പാലമാണ് ഇവിടെ നിര്‍മിക്കുന്നത്. മണല്‍, കമ്പി, സിമന്റ് തുടങ്ങിയ അസംസ്‌കൃത സാധനങ്ങള്‍ കൂട്ടുന്നതിനും സൂക്ഷിക്കുന്നതിനും സ്വകാര്യവ്യക്തിയുടെ സഹകരണം ആവശ്യമാണ്. കഴിഞ്ഞദിവസം സ്വകാര്യവ്യക്തി സാധനങ്ങള്‍ ജോലിക്കാരെക്കൊണ്ട് സ്ഥലത്തുനിന്നു മാറ്റിയിട്ടിരുന്നു.
സംഭവം സംബന്ധിച്ച് കരാറുകാരന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മൂന്ന് മാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
കടപ്പുറം-ഒരുമനയൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കുന്നത്. 25 ലക്ഷം രൂപയാണ് ചെലവ്. 30 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ ഉയരവുമാണ് നടപ്പാലത്തിനുള്ളത്. യാത്രാക്ലേശം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാര്‍. 2.75 ലക്ഷം രൂപ പിരിച്ചെടുത്ത് മരത്തിന്റെ നടപ്പാലം കഴിഞ്ഞവര്‍ഷം നിര്‍മിച്ചിരുന്നു.
No comments:
Post a Comment