വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110715

കണ്ടശ്ശാംകടവ് ജലോല്‍സവം വീണ്ടും

അന്തിക്കാട്: അഞ്ചുവര്‍ഷമായി മ ുടങ്ങിയ കണ്ടശ്ശാംകടവ് ജലോല്‍സവം ഇത്തവണ രണ്ടോണത്തിനുതന്നെ പുനരാരംഭിക്കാന്‍ തീരുമാനം. ജലോല്‍സവത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കാന്‍ മണലൂര്‍ ഗ്രാമപഞ്ചായത്താണ് ശ്രമം നടത്തുന്നത്.
സര്‍ക്കാറിന്റെയും വ്യാപാരികളുടെയും ക്ലബ് ഭാരവാഹികളുടെയും സഹായത്തോടെയാണ് വള്ളംകളി നടത്തുക. ഇതിന് ഈമാസം 23ന് യോഗം ചേരുമെന്ന് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് പറഞ്ഞു.
നേരത്തേ ജലവാഹിനി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ രണ്ടോണത്തിന് കണ്ടശ്ശാംകടവ് കനോലിപുഴയിലാണ് ജലോല്‍സവം നടത്തിയിരുന്നത്. ആറ് ചുണ്ടന്‍വള്ളങ്ങളും 25ഓളം ഇരുട്ടുകുത്തി ചുരുളന്‍ വള്ളങ്ങളും മറ്റ് കൊമ്പുവള്ളങ്ങളടക്കം 40ഓളം കളിവള്ളങ്ങള്‍വരെ പങ്കെടുത്തിരുന്നു. ആനയോട്ടം, ഹെലികോപ്ടര്‍ പ്രകടനം, നീന്തല്‍ മല്‍സരം, ഫേ്‌ളാട്ട് വള്ളങ്ങളുടെ മല്‍സരം, വട്ടകളി, കളരിപ്പയറ്റ് തുടങ്ങിയവയും നടന്നിരുന്നു. ഭാരിച്ച ചെലവും കടബാധ്യതയും സര്‍ക്കാര്‍ സഹായം കുറഞ്ഞതുമാണ് ജലോല്‍സവം ഉപേക്ഷിക്കാന്‍ കാരണം.
വിവിധ ക്ലബുകളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച് ജലോല്‍സവം കെങ്കേമമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. യോഗത്തിനുശേഷം ടീമുകളെ ക്ഷണിക്കും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍