വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110722

ചാവക്കാട് താലൂക്ക് ആസ്‌പതിയില്‍ പനിബാധിച്ച് ദിവസവും 400 പേര്‍

 ചാവക്കാട്: തീരദേശമേഖലയിലെ പനി ബാധിച്ച രോഗികളാണ് ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ ഏറ്റവുമധികം ചികിത്സതേടിയെത്തുന്നത്. ദിവസവും ഒ.പി.യിലെത്തുന്ന 800 ഓളം പേരില്‍ 400 ഓളം പേര്‍ പനിബാധിച്ചവരാണ് ചികിത്സതേടുന്നത്. 15 ഓളം പേര്‍ ചര്‍ദ്ദിഅതിസാരവുമായെത്തുന്നുണ്ട്. കിടത്തിച്ചികിത്സാവിഭാഗത്തില്‍ 90 പേരോളം ചികിത്സയിലുണ്ട്. ഇവരില്‍ 30 ഓളം പേര്‍ പനി ബാധിച്ചവരാണ്. ചാവക്കാട് നഗരസഭ, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം മേഖലയിലുള്ളവരാണ് അധികമായി ഇവിടെ ചികിത്സതേടിയെത്തുന്നത്. എച്ച്1 എന്‍1 അതുപോലുള്ള കേസുകളൊന്നും ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പനി, അതിസാരം തുടങ്ങി മഴക്കാലരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇവിടെയുണ്ട്. അത്യാവശ്യത്തിനുള്ള ഡോക്ടര്‍മാരുമുണ്ടെന്ന് ആസ്​പത്രി സൂപ്രണ്ട് എ.എ. മിനിമോള്‍ പറഞ്ഞു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍