വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110624

ചേറ്റുവ: കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കരയ്‌ക്കടിഞ്ഞു

ചേറ്റുവ: കഴുത്തറുത്തു കൊലപ്പെടുത്തി കടലില്‍ തള്ളിയ നിലയില്‍ സ്‌ത്രീയുടെ അഴുകിയ മൃതദേഹം ചേറ്റുവ അഴിമുഖത്ത്‌ കരയ്‌ക്കടിഞ്ഞു. 30 നും 40നും മധ്യേ പ്രായം തോന്നിക്കും. രണ്ടാഴ്‌ചത്തെ പഴക്കമുണ്ട്‌. ഇന്നലെ രാവിലെ പതിനൊന്നരയോടെ കടല്‍ ഭിത്തിയില്‍ തടഞ്ഞ നിലയില്‍ മൃതദേഹം മത്സ്യത്തൊഴിലാളികളാണ്‌ കണ്ടെത്തിയത്‌. അടിവസ്‌ത്രം മാത്രം ധരിച്ച നിലയിലായിരുന്നു. കൈകള്‍ പ്ലാസ്‌റ്റിക്‌ കയറില്‍ കൂട്ടിക്കെട്ടി വള്ളത്തിന്റെ നങ്കൂരത്തില്‍ കെട്ടി കടലില്‍ തള്ളിയ നിലയിലാണ്‌. കഴുത്തറുത്ത്‌ തല വേര്‍പെട്ട്‌ തൂങ്ങിയിരുന്നു. വലതുപാദത്തിനു മീതെ മുറിവുണ്ട്‌.

നാക്കു പുറത്തേക്ക്‌ നീട്ടിയ നിലയിലാണ്‌. മുടിയും ശരീരത്തിലെ തൊലിയും കൊഴിഞ്ഞുപോയിരുന്നു.

അരയില്‍ കറുത്ത ചരടില്‍ ഏലസ്‌ കെട്ടിയിരുന്നു. നങ്കൂരത്തില്‍ സ്‌ത്രീയുടെ മറ്റൊരു അടിവസ്‌ത്രം കാണപ്പെട്ടു. ഏലസ്‌ മുസ്ലിം സ്‌ത്രീകള്‍ ധരിക്കുന്നതാണെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. വടക്കേക്കാട്‌, മതിലകം എന്നിവിടങ്ങളില്‍നിന്നും കാണാതായ സ്‌ത്രീകളെ ചുറ്റിപ്പറ്റി പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. വലപ്പാട്‌ സി.ഐ. വി.ജി. രവീന്ദ്രനാഥ്‌, വാടാനപ്പള്ളി എസ്‌.ഐ. വി.ഐ. സഗീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പോസ്‌റ്റ്മോര്‍ട്ടത്തിനയച്ചു.       

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍