തൃശൂര്‍: വിമതശല്യം പതിവുപോലെ പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കില്ലെങ്കിലും അപരന്‍മാര്‍ ചിലയിടത്തെങ്കിലും ഇരുപക്ഷത്തിനും പാരയായി. കുന്നംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സി.പി.ജോണ്‍ 481 വോട്ടിനാണെങ്കില്‍ അപരനായ ഇതേ പേരുകാരന്‍ ചോര്‍ത്തിയത് 860 വോട്ടാണ്. അപരന്‍ നേടിയ വോട്ട് സി.പിയുടെ പരാജയം ഉറപ്പാക്കി. ലോക്‌സഭയിലേക്ക് ആലപ്പുഴയില്‍ നിന്ന് മത്സരിച്ച വി.എം.സുധീരനെ അതേപേരുകാരന്‍ സ്ഥാനര്‍ത്ഥി പണ്ട് തോല്‍പ്പിച്ചതുപോലെയായി ഇതും.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എം.കെ.മുനീര്‍ ജയിച്ചത് 1376 വോട്ടിന്. ഇവിടെയും അപരന്‍മാരുടെ ശല്യമുണ്ടായിരുന്നു. എങ്കിലും നിര്‍ണായകമായില്ല. ഇവിടെ അപരന്‍ ടി.ടി. മുനീര്‍ നേടിയത് 488 വോട്ടും ഇടതുസ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദിന്റെ പേരുള്ള അപരന്‍ സ്ഥാനാര്‍ത്ഥി നേടിയത് 433 വോട്ടുമാണ്. കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ്കുമാറിനും പി.വി.ഗംഗാധരനും പാരയാകാന്‍ അപരന്‍മാര്‍ ഉണ്ടായിരുന്നു. അപരന്‍ പ്രദീപ്കുമാര്‍ നേടിയത് 420 വോട്ടാണെങ്കില്‍ അപരന്‍ ഗംഗാധരന്‍ നേടിയത് 367 വോട്ടുമാണ്.
വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.കെ.പ്രേംനാഥിന്റെ അതേപേരിലുള്ള സ്വതന്ത്രന്‍ നേടിയത് 795 വോട്ട്. കൂത്തുപറമ്പില്‍ കെ.പി. മോഹനന്റേത് തിളക്കമാര്‍ന്ന വിജയമാണ്. കാരണം മോഹനന്‍ എന്ന പേരില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ വേറെയുമുണ്ടായിരുന്നു. അപരന്‍മാരായ രണ്ടുപേര്‍ ചേര്‍ന്ന് നേടിയത് ഏകദേശം 3000 ത്തോളം വോട്ടാണ്. കെ.പി.മോഹനന്‍ ജയിച്ചത് 3303 വോട്ടിനും. അട്ടിമറി വിജയം സംഭവിച്ച അഴീക്കോട് യൂത്ത് ലീഗ് നേതാവ് കെ.എം.ഷാജിയെ കൂടാതെ മറ്റൊരു കെ.എം.ഷാജിയുമുണ്ടായിരുന്നു. അപരന്‍ 602 വോട്ടാണ്. തോറ്റ സി.പി.എം. സ്ഥാനാര്‍ത്ഥി എം. പ്രകാശനും അപരന്റെ ശല്യമുണ്ടായി. പക്ഷേ 222 വോട്ടേ പിടിക്കാന്‍ കഴിഞ്ഞുള്ളൂ.
ടി.എം. ജേക്കബ് കഷ്ടിച്ച് രക്ഷപ്പെട്ടത് 157 വോട്ടിനെങ്കില്‍ ഇവിടെ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി പിടിച്ചത് 908 വോട്ടും രണ്ട് സ്വതന്ത്രന്‍മാര്‍ ചേര്‍ന്ന് നേടിയത് ഏകദേശം രണ്ടായിരം വോട്ടുമാണ്. ഒറ്റപ്പാലത്തെ സി.പി.എം. സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും രണ്ട് അപരന്‍ ഹംസമാര്‍ നേടിയത് 1700 ഓളം വോട്ടാണ്.
ഹരിപ്പാട് മണ്ഡലത്തില്‍ ജയിച്ച രമേശ് ചെന്നിത്തലയ്ക്ക് രമേശന്‍ എന്നൊരു അപരനുണ്ടായി. ഇയാള്‍ നേടിയത് 499 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി ജി.കൃഷ്ണപ്രസാദിന്റെ അതേ പേരിലുള്ള അപരന്‍ നേടിയത് 339 വോട്ടുമാണ്. ഇത്തരത്തില്‍ കുന്നംകുളം പോലെ അത്ര നിര്‍ണായക ശക്തിയായില്ലെങ്കിലും പലയിടത്തും അഞ്ഞൂറും ആയിരവും വോട്ടുകളെങ്കിലും മറിക്കാന്‍ ഇത്തരം അപരന്‍മാര്‍ക്കായി.

No comments:
Post a Comment