വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110513

യു.ഡി.എഫ് കേവലഭൂരിപക്ഷം നേടി. യു.ഡി.എഫ് 72 സീറ്റുകളിലും എല്‍.ഡി.എഫ് 68 സീറ്റുകളിലും ജയിച്ചു.

                                     
  ചരിത്രത്തിലാദ്യമായി ഇരുമുന്നണികളും അവസാനനിമിഷം വരെ പൊരുതി ഒടുവില്‍ നാലുസീറ്റിന്റെ വ്യത്യാസത്തില്‍ യു.ഡി.എഫ് കേവലഭൂരിപക്ഷം നേടി. യു.ഡി.എഫ് 72 സീറ്റുകളിലും എല്‍.ഡി.എഫ് 68 സീറ്റുകളിലും ജയിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മലപ്പുറം, എറണാകുളം, കോട്ടയം, വയനാട് ജില്ലകള്‍ യു.ഡി.എഫിനെ തുണച്ചു. പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഇരുമുന്നണികളെയും സഹായിച്ചു.


കൂടുതല്‍ ഭൂരിപക്ഷത്തോടെ വി.എസ്സും ഉമ്മന്‍ചാണ്ടിയും ജയിച്ചതും റെക്കോര്‍ഡ് ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയതും ശ്രദ്ധേയമായി. മുന്‍മന്ത്രി ടി.എം ജേക്കബ് നേര്‍ത്ത ഭൂരിപക്ഷത്തോടെയാണ് എം.എല്‍.എ ആയത്. കെ.എം മാണിയുടെയും ഭൂരിപക്ഷം കുറഞ്ഞു. ഗൗരിയമ്മയും എം.വി രാഘവനും തോല്‍വിയറിഞ്ഞു. മന്ത്രിമാരായ പ്രേമചന്ദ്രനും, കടന്നപ്പള്ളിയും സുരേന്ദ്രന്‍പിള്ളയും തോറ്റു. ആര്‍.ബാലകൃഷ്ണപിള്ളയുടെ മണ്ഡലത്തില്‍ ആയിഷാപോറ്റി വീണ്ടും ജയിച്ചു. മുരളീധരനും പി.ജെ ജോസഫും ശക്തിതെളിയിച്ചു.


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ശനിയാഴ്ച ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ശനിയാഴ്ചയ്ക്കുശേഷം ഏത് ദിവസത്തിലും പുതിയ മന്ത്രിസഭയ്ക്ക് അധികാരമേല്‍ക്കാം.


പതിവിന് വിപരീതമായി ഇരുമുന്നണികളും ഒരുപോലെ പ്രതീക്ഷ പുലര്‍ത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ 140 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടന്നത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍