40 ലക്ഷവും അമ്പത് പവനും അടിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ചുശാസ്‌താംകോട്ട: ഭാഗ്യദേവത കനിഞ്ഞയാള്‍ ഹൃദയംപൊട്ടി മരിച്ചു. ശൂരനാട്‌തെക്ക് കിടങ്ങയം വടക്ക് മീനത്തേതില്‍ തെക്കതില്‍ രവിചന്ദ്രനാണ്(35) ഭാഗ്യക്കുറി ലഭിച്ചതറിഞ്ഞ് ഹൃദയ സ്‌തംഭനംമൂലം മരിച്ചത്. സംസ്‌ഥാന സര്‍ക്കാരിന്റെ വിന്‍-വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 40 ലക്ഷം രൂപയും 50 പവനുമാണു ദരിദ്രകുടുംബാംഗമായ രവിചന്ദ്രനു ലഭിച്ചത്. തിങ്കളാഴ്‌ച രാവിലെ 11-നു സമ്മാനം ലഭിച്ച ടിക്കറ്റ് ഭരണിക്കാവ് എസ്.ബി.ഐ. ശാഖയില്‍ ഏല്‍പ്പിക്കാനായി അയല്‍ക്കാരന്റെ ബൈക്കിനുപിന്നില്‍ പോകുമ്പോള്‍ രവിചന്ദ്രനു ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു.
സുഹൃത്ത് ബൈക്ക് നിര്‍ത്തിയപ്പോഴേക്കും രവിചന്ദ്രന്‍ കുഴഞ്ഞുവീണു. നാട്ടുകാരുടെ സഹായത്തോടെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചു. മരുന്നും വാങ്ങി മടങ്ങിയ രവിചന്ദ്രനു വീണ്ടും തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്കു കൊണ്ടുപോയി. ആരോഗ്യസ്‌ഥിതി വഷളായതോടെ അവിടെനിന്നു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10-നായിരുന്നു അന്ത്യം. ഭാര്യ:ശാലിനി. മക്കള്‍: ആരതി, അദ്വൈത്.
No comments:
Post a Comment