വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110110

റാസല്‍ഖൈമയിലിറങ്ങാന്‍ ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധം

റാസല്‍ഖൈമയിലിറങ്ങാന്‍ ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ 5,000 ദിര്‍ഹം
വിസാ ഓണ്‍ അറൈവലിന് മൂന്നു മാസം കാലാവധി സ്ട്രിപ്

ജലീല്‍ പട്ടാമ്പി
ദുബൈ: റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും നിശ്ചിത കാലപരിധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് സിവില്‍ വ്യോമയാന വകുപ്പ് ചെയര്‍മാന്‍ എഞ്ചി. സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.
താമസ വിസയുള്ള യാത്രക്കാര്‍ക്ക് ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ടും "വിസാ ഓണ്‍ അറൈവല്‍' സൗകര്യത്തിലെത്തുന്നവര്‍ക്ക് മൂന്നു മാസം കാലാവധിയുള്ള പാസ്പോര്‍ട്ടും ഉണ്ടായിരിക്കണമെന്നും ഇത് പാലിക്കപ്പെടാത്ത യാത്രക്കാര്‍ക്ക് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ വിശദീകരിച്ചു.
എല്ലാ വിമാന കമ്പനികളും ഈ നിയമം പാലിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങളുടെ യാത്രക്കാര്‍ നിയമാനുസൃതമുള്ളവരാണെന്ന് ഉറപ്പു വരുത്തണമെന്നും ഏതെങ്കിലും കമ്പനി ഈ നിയമം ലംഘിക്കുകയാണെങ്കില്‍ 5,000 ദിര്‍ഹം പിഴ ചുമത്തുമെന്നും എഞ്ചി. സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വ്യക്തമാക്കി. ഈ നിയമം ഉടന്‍ പ്രാബല്യത്തിലാക്കാനും അതു വഴി വിഷമതകള്‍ ഒഴിവാക്കാനും സര്‍ക്കുലര്‍ എല്ലാ വിമാന കമ്പനികളെയും
ഉണര്‍ത്തി.
അതിനിടെ, പുതിയ നിയമമറിയാതെ നിരവധി പേര്‍ കേരളത്തിലടക്കമുള്ള എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയതായി വിവരമുണ്ട്. കോഴിക്കോട്ട് നിന്ന് ഇന്നലെ റാക് എയര്‍വേസിന് റാസല്‍ഖൈമയില്‍ എത്തേണ്ടിയിരുന്ന ദിബ്ബയില്‍ ജോലി ചെയ്യുന്ന നാസറിന്റെ മകള്‍ക്ക് രണ്ടു മാസം മാത്രമേ പാസ്പോര്‍ട്ടില്‍ കാലാവധിയുള്ളൂവെന്ന കാരണത്താല്‍ യാത്ര ചെയ്യാനായില്ല. ഭാര്യ ഇവിടെ എത്തിയിട്ടുണ്ട്. പെട്ടെന്നുണ്ടായ ഈ നിയമം പലര്‍ക്കും വിഷമം സൃഷ്ടിച്ചിട്ടുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍