വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110104

യു.എ.ഇ തൊഴില്‍ നിയമം: പ്രതീക്ഷയോടെ പ്രവാസികള്‍

യു.എ.ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം സാധാരണ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് നോക്കിക്കാണുന്നത്.
തൊഴിലന്വേകന് ഉചിതമായ തൊഴില്‍ കണ്ടെത്തി എളുപ്പത്തില്‍ മാറാന്‍ കഴിയുമെന്നതാണ് ഇതില്‍ എടുത്തു പറയേണ്ടത്. നിലവില്‍ വിസ റദ്ദാക്കുമ്പോള്‍ ഉണ്ടായിരുന്ന ആറ് മാസത്തെ സാധാരണ വിലക്ക് ഇല്ലാതായത് മറ്റൊരു ജോലിയില്‍ പ്രവേശിക്കാനുള്ള സുവര്‍ണാവസരമായാണ് സാധാരണക്കാര്‍ കാണുന്നത്.
അതോടൊപ്പം രണ്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് വിസ റദ്ദാക്കി നിലവിലെ സ്പോണ്‍സറുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയില്‍ പ്രവേശിക്കാമെന്നതും ഏറെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ലേബര്‍ കാര്‍ഡ് ഫീസ് നിരക്കില്‍ വര്‍ഷം പരിഗണിച്ചാല്‍ നേരിയ വര്‍ധന പുതിയ നിയമത്തിലുണ്ടാവുമെങ്കിലും പ്രായമായവര്‍ക്ക് 65 വയസ് വരെ തൊഴില്‍ വിസ നിലനിര്‍ത്താന്‍ കഴിയുമെന്നത് സാധാരണ പ്രവാസി തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അതുപോലെ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 15 വയസാക്കി നിജപ്പെടുത്തുമെന്ന പ്രഖ്യാപനവും ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍