വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110103

കുടിവെള്ള പദ്ധതിയില്‍ ഒരുമനയൂരിനെക്കൂടി ഉള്‍പ്പെടുത്തണം

ചാവക്കാട്: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തി ഗുരുവായൂര്‍-ചാവക്കാട് നഗരസഭകളില്‍ നടപ്പാക്കുന്ന 50 കോടിയുടെ കുടിവെള്ള പദ്ധതിയില്‍ ഒരുമനയൂര്‍ പഞ്ചായത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. ചാലക്കുടി കരുവന്നൂര്‍ പുഴയില്‍ നിന്നാണ് ഒരുമനയൂര്‍ പഞ്ചായത്തിന്റെ ഭാഗത്ത് കൂടി നഗരസഭകളിലേക്ക് വെള്ളമെത്തിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ് ഒരുമനയൂര്‍ പഞ്ചായത്ത്. നാട്ടികയില്‍ നിന്നാണ് ഒരുമനയൂരിലേക്ക് കുടിവെള്ളം എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പൈപ്പിലൂടെ വെള്ളം എത്താത്ത അവസ്ഥയിലാണ്. പഞ്ചായത്തിലെ കിണറുകളും, കുളങ്ങളും ഉപ്പുവെള്ളം നിറഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജീന മൊയ്‌നുദ്ദീന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന് നഗരസഭകള്‍ നല്‍കുന്ന പോലെയുള്ള വിഹിതം നല്‍കാന്‍ പഞ്ചായത്ത് തയ്യാറാണ്. ആവശ്യമുന്നയിച്ച് തൃശ്ശൂര്‍ എം.പി. മുഖാന്തിരം കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളപദ്ധതി ഒരുമനയൂര്‍ പഞ്ചായത്തിനു കൂടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്‌നുദ്ദീന്‍, ബ്ലോക്ക്പഞ്ചായത്തംഗം ഫൗസിയ ഇക്ബാല്‍, എം.കെ. ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.
 വാല്‍ക്കഷണം: കടപ്പുറം പഞ്ചയാത്ത് ഭരിക്കുന്നവര്‍ തമ്മില്‍ തല്ലു നിര്‍ത്തി ഇത് പോലുള്ള നല്ല കാര്യങ്ങള്‍ ശ്രദിച്ചാല്‍ അടുത്ത പ്രാവശ്യം ഭരണത്തില്‍ ഇരിക്കാം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍