വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101229

സഹോദരന്മാരെ നമ്മുടെ പള്ളി കമ്മിറ്റി ജെനറല്‍ ബോഡിയില്‍ സെക്രട്ടറി ഉപയോഗിച്ച വാക്ക് ശരിയോ ?

ഒരുമ വട്ടേക്കാട് നടത്തിയ സര്‍വേ ഫലം
സഹോദരന്മാരെ നമ്മുടെ പള്ളി കമ്മിറ്റി ജെനറല്‍ ബോഡിയില്‍ സെക്രട്ടറി ഉപയോഗിച്ച വാക്ക് ശരിയോ ?
തെറ്റോ ? എന്നതിനെ പറ്റി ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍75% പേരും സെക്രട്ടറിയുടെ
വാക്ക് തെറ്റാണെന്ന അഭിപ്രായക്കാരാണ് . എന്നാല്‍ ബാക്കിവരുന്ന 25%പേരുടെ വീക്ഷണത്തില്‍
സെക്രട്ടറി ഉപയോഗിച്ച വാക്കില്‍ തെറ്റില്ല ഏന്നഭിപ്രായക്കാരാണ് കൂട്ടത്തില്‍ സാബിര്‍ മുഹമ്മദിന്‍റെ കാഴ്ചപ്പാട് വളരെ പ്രസക്തമാണ് .കമ്മറ്റി മെമ്പര്‍മാര്‍ക്ക് ചുരുങ്ങിയതു നമസ്കാരം കൃത്യമായി പള്ളിയില്‍ വന്നു നിര്‍വഹിക്കുക ,ലോട്ടറി ,പലിശ ഇടപാടുമായി
യാതൊരു ബന്തവും ഇല്ലാതിരിക്കുക .പള്ളിയുമായി ബന്തപ്പെട്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമോ വ്യക്തിപരമോ
ആയ സമ്മര്‍തങ്ങള്‍ക്കു വഴങ്ങതിരിക്കുക ,സാമ്പത്തികവും സാമുഹികവുമായ ഇടപാടുകളില്‍ സത്യസന്തത പുലര്‍ത്തുക ,ഇസ്ലാമിക മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്ത്തിയിരിക്കുക.മദ്യം മയക്കുമരുന്നിനു അടിമപ്പെടാത്തവരും
പുകവലി ശീലമില്ലാത്തവരും ആയിരിക്കുക തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് ഉണ്ടായിരിക്കണമെന്ന്
ജനങ്ങള്‍ ആഗ്രഹിക്കുന്നതായി നങ്ങളുടെ സര്‍വേയില്‍ പങ്കെടുത്തവരില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു

2 comments:

സക്കാഫ് vattekkad said...

Comment by Noufal 12 hours ago

പള്ളി കമ്മിറ്റി ജെനറല്‍ ബോഡിയില്‍ സെക്രട്ടറി ഉപയോഗിച്ച വാക്ക് ചിലപ്പോള്‍ തെറ്റായിരിക്കാം, പക്ഷേ നിര്‍ഭാഗ്യകരമായ ആ വാക്കുകളിലെ തെറ്റും ശരിയും ഒരു സര്‍വേ നടത്തി കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത് ഒഴിവാക്കേണ്ടതാണ്. നമുക്ക് വേണ്ടത് എത്രയും പെട്ടന്ന് നമ്മുടെ മഹല്ലില്‍ ഏറ്റവും നല്ല ഒരു കമ്മിറ്റി തെരെഞ്ഞെടുക്കപ്പെടുകയാണ്, അതിനു വേണ്ട പോസിറ്റിവായ ചര്‍ച്ചകളും അഭിപ്രായങ്ങളുമാണ് ഉണ്ടാകേണ്ടത്. തീര്‍ച്ചയായും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവരും സംശുദ്ധമായ സ്വഭാവതതിനുടമകളുമായിരിക്കണം കമ്മിറ്റിയില്‍ വരേണ്ടത്. മദ്യം, പലിശ, ലോട്ടറി, ചൂതാട്ടം മുതലായവയുമായി ബന്ധപ്പെട്ടവര്‍ ഒരിക്കലും നേതൃനിരയിലേക്ക് വരാതെ നോക്കേണ്ടതാണ്. ഗ്രൂപ്പും പക്ഷവും രാഷ്ട്രീയവും നോക്കാതെ മഹല്ലിന്റെ നന്മക്ക് വേണ്ടി അല്ലാഹുവിന്റെ തൃപ്തി മാത്രം കാംഷിച്ചു ഉറച്ച തീരുമാനമെടുക്കാന്‍ കഴിവുള്ള ശക്തനായ ഒരാളായിരിക്കണം പ്രസിഡന്റായി വരേണ്ടത്. കണക്കുകളും രേഖകളും കൃത്യമായി കൊണ്ടുനടക്കാന്‍ പ്രാപ്തിയും പാടവവും വിശ്വസ്തനുമായ ഒരു സെക്രട്ടറിയും സാമ്പത്തിക അച്ചടക്കവും വിശ്വസ്തനുമായ ട്രെഷററഉം വേണം. ജോയിന്റ് സെക്രെട്ടറി സ്ഥാനത്തേക്കും മറ്റു കമ്മിറ്റി അംഗങ്ങളായും കഴിവുള്ള യുവാക്കളെയും കൊണ്ടുവരേണ്ടതാണ്. എല്ലാ ഭിന്നിപ്പുകളും മാറ്റി നാടിന്‍റെ നന്മക്കു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ല ഒരു കമ്മിറ്റി എത്രയും പെട്ടെന്ന് ഉണ്ടാകാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

നൗഫല്‍ A.V
+971507898404

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍