വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100825

ഓണം-റംസാന്‍ സമ്മാനമായി പാലംകടവില്‍ മരപ്പാലം

ചേറ്റുവ: കടപ്പുറം നിവാസികള്‍ക്ക് ഓണം-റംസാന്‍ സമ്മാനമായി ജനകീയ കൂട്ടായ്മയില്‍ പാലംകടവില്‍ മരപ്പാലം ഉയര്‍ന്നു.
പാലംകടവിലെ കടത്ത് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് മാസങ്ങളായി യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് ഇരുകരകളിലെയും പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയോടെയാണ് മരപ്പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും ഉദ്ഘാടനത്തിന് ഒരുമനയൂരിലെയും കടപ്പുറത്തെയും നാട്ടുകാര്‍ കാത്തുനിന്നില്ല. നാട്ടുകാര്‍ ഇതുവഴി യാത്ര തുടങ്ങി.
വട്ടേക്കാട്, കറുകമാട്, അഞ്ചങ്ങാടി, തൊട്ടാപ്പ് ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് ദേശീയപാത 17 ലേക്ക് വേഗത്തിലെത്താന്‍ പാലം സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്കാണ് പാലം ഏറെ ഉപകാരപ്രദമായത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍