വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100104

കടപ്പുറം ‍- ഒരുമനയൂര്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരേക്കടവ് പാലം കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ നാടിനു സമര്‍പ്പിച്ചു.



ചാവക്കാട്: ജനകീയ കൂട്ടായ്മയുടെ കരുത്തിനു മുന്നില്‍ ജനതയുടെ സ്വപ്നസാക്ഷാത്കാരമായി ഉയര്‍ന്ന പാലത്തിന്റെ ഉദ്ഘാടനം ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. ഒരുമനയൂര്‍-കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരേക്കടവ് പാലം കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ നാടിനു സമര്‍പ്പിച്ചു. ഇന്നലെ ഇരു കരകളിലുമായി നടന്ന ലളിതവും വര്‍ണാഭവുമായ ചടങ്ങിന് ആയിരങ്ങള്‍ സാക്ഷിയായി. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഉദ്ഘാടന ചടങ്ങ് നാട്ടുകാര്‍ ഉല്‍സവമാക്കി.

നാട്ടുകാര്‍ ലക്ഷം രൂപ സ്വരൂപിച്ചാണ് നടപ്പാലം നിര്‍മിച്ചത്.പ്രതിഫലം ഇല്ലാതെയാണ് യുവാക്കള്‍ പാലം നിര്‍മാണത്തില്‍ പങ്കാളികളായത്. പാലം നിര്‍മിച്ചു മാതൃകയായ നാട്ടുകാരെ കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.പി. മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വിജയന്‍, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുസ്താക്കലി, മെംബര്‍മാരായ ഷൈനി ഷാജി, എം.എസ്. പ്രകാശന്‍, ജനകീയ കമ്മിറ്റി ഭാരവാഹികളായ സി.കെ. പ്രകാശന്‍, സി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

thanks yaseen

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍