വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080913

ഓണക്കാലത്തെ മദ്യവില്പന

തിരുവനന്തപുരം: മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും മലയാളി ഓണക്കാലം കുടിച്ചാഘോഷിച്ചു. ഓണത്തോടടുത്ത ദിവസങ്ങളില്‍ മദ്യവില്‌പന സംബന്ധിച്ച പ്രാഥമിക കണക്കുകകളാണ്‌ കേരളം എങ്ങനെ ഓണം കൊണ്ടാടിയെന്ന്‌ തെളിയിക്കുന്നത്‌. ഓണത്തിന്‌ തൊട്ട്‌ മുമ്പ്‌ ഉത്രാടം വരെയുള്ള ആറു ദിവസങ്ങളില്‍ ബിവറേജസ്‌ കോര്‍പറേഷന്‍ വിറ്റഴിച്ചത്‌ 110.47 കോടിയുടെ മദ്യമാണ്‌. ബാറുകളിലെയും അധധികൃത വില്‌പനയും വ്യാജവാറ്റുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത്‌ പതിന്മടങ്ങാകുമെന്ന കാര്യമുറപ്പാണ്‌. ഉത്രാടദിനത്തില്‍ മാത്രം കേരളം കുടിച്ച്‌ തീര്‍ത്തത്‌ 26.69 കോടി രൂപയുടെ മദ്യമാണ്‌. അതെ സമയം ഉത്രാടത്തലേന്ന്‌ 25.39 കോടിയുടെ മദ്യമാണ്‌ കേരളത്തില്‍ വിറ്റഴിഞ്ഞത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 17.13 ശതമാനം വര്‍ദ്ധനവാണ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 94.31 കോടിയുടെ മദ്യമായിരുന്നു മലയാളികള്‍ ഓണമാഘോഷിയ്‌ക്കാന്‍ കുടിച്ചു തീര്‍ത്തത്‌. പൊതുവെ വില കുറവുള്ള റമ്മാണ്‌ വില്‌പനയില്‍ പ്രഥമ സ്ഥാനത്ത്‌ നില്‌ക്കുന്നത്‌. റമ്മിനെ പിന്നാലെ ബ്രാണ്ടിയാണ്‌ രണ്ടാം സ്ഥാനത്ത്‌. ഓണക്കാലത്ത്‌ ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയാണ്‌ മലയാളി മദ്യം അകത്താക്കുന്നത്‌. ദേശീയ ശരാശരി നാല്‌ ലിറ്ററായിരിക്കുമ്പോള്‍ കേരളത്തിലിത്‌ 8.3 ലിറ്ററാണ്‌. ഓണക്കാലത്ത്‌ കേരളത്തില്‍ മാത്രമല്ല മദ്യ വില്‌പന കൂടുന്നത്‌. മലയാളികള്‍ കുടിയേറിപ്പാര്‍ത്തിട്ടുള്ള സമീപ സംസ്ഥാനങ്ങളിലും മദ്യ വില്‌പന കൂടുന്നതായാണ്‌ അനുഭവപ്പെടുന്നത്‌. ഓണമാഘോഷിയ്‌ക്കാനായി മലയാളികള്‍ മദ്യമൊഴുക്കുമ്പോള്‍ ഓണസദ്യയുണ്ണാനായി ഇക്കാലയളവില്‍ ഏതാണ്ട്‌ നൂറു കോടിയുടെ അരി മാത്രമേ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ കടകള്‍ വഴി ചെലവായിട്ടുള്ളൂ.

1 comment:

ഒരു “ദേശാഭിമാനി” said...

ഇതു മുന്‍‌കൂട്ടി കണ്ട ഒരു തിരുവോണാശംസ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍