വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080911

സംസ്ഥാനത്ത്‌ മദ്യദുരന്തത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌

സംസ്ഥാനത്ത്‌ മദ്യദുരന്തത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌ വ്യാഴം, സെപ്‌തംബര്‍ 11, 2008 : ഓണവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത്‌ മദ്യദുരന്തത്തിന്‌ സാധ്യത ഏറെയാണെന്ന്‌ റിപ്പോര്‍ട്ട്‌. ഇതുസംബന്ധിച്ച്‌ പൊലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം സര്‍ക്കാറിന്‌ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്‌ പുറമെയാണിത്‌. ആര്യങ്കാവ്‌ ചെക്‌പോസ്‌റ്റ്‌ വഴി മാത്രമല്ല പാലക്കാട്‌ വഴിയും കഴിഞ്ഞ എട്ടുമാസമായി സ്‌പിരിറ്റ്‌ എത്തുന്നുണ്ടെന്ന്‌ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. റിപ്പോര്‍ട്ട്‌ ലഭിച്ച ഉടന്‍ കനത്ത ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട്‌ ഡിജിപി ജില്ലാ പൊലീസ്‌ ആസ്ഥാനങ്ങളിലേയ്‌ക്ക്‌ ഫാക്‌സ്‌ സന്ദേശം അയച്ചു. സ്‌പിരിറ്റ്‌ വില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്താനാണ്‌ നിര്‍ദ്ദേശം. കൂടാതെ കള്ളുഷാപ്പുകളിലും പരിശോധന നടത്തും. നേരിയ തോതില്‍ സംശയം തോന്നിയാല്‍പ്പോവും ഷാപ്പുകള്‍ സീല്‍ ചെയ്‌ത്‌ സാംപിള്‍ പരിശോധനയ്‌ക്ക്‌ അയയ്‌ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പൊലീസ്‌ പരിശോധന ആരംഭിച്ചു. അഞ്ച്‌ ലോഡ്‌ സ്‌പിരിറ്റ്‌ ആര്യങ്കാവ്‌ ചെക്‌പോസ്‌റ്റ്‌ വഴി സംസ്ഥാനത്തേയ്‌ക്ക്‌ കടത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ എക്‌സൈസുകാര്‍ കൊല്ലം ജില്ലയിലെ കൊട്ടരാക്കരയില്‍ റെയ്‌ഡ്‌ നടത്തിയെങ്കിലും വാറ്റുചാരായം മാത്രമാണ്‌ പിടിച്ചെടുക്കാനായത്‌.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍